Thursday 27 November, 2008

കമ്യൂണിസമേ,നീയൊരു ബലൂൺ യാത്രക്കാരനോ?

ഒരു ദിവസം തുടങ്ങുമ്പോഴൊ അവസാനിയ്ക്കുമ്പൊഴൊ ഒക്കെ,ദൈനംദിനവ്യാപാരങ്ങളിൽ നിന്നൂർന്നുവീണ
എന്തെങ്കിലുമൊന്ന് മനസ്സിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടാകും.
അവയിൽച്ചിലതൊക്കെ പോസ്റ്റാക്കണമെന്ന് വിചാരിച്ച് മനസ്സിലെഴുതും,പിന്നെ മായ്ച്ചും കളയും.
അവസാനം അതിനായിമാത്രം ഒരു ബ്ലോഗ് തുടങ്ങിയേക്കാമെന്ന് തീരുമാനിച്ചു.
(കുറെനാളെങ്കിലും ബ്ലോഗിങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിശ്ചയിച്ച ഞാനാണേ...)


സക്കറീയയുടെ ആഫ്രിയ്ക്കൻ സഫാരി വായിയ്ക്കുകയാൺ...
മസായി മാര നാഷണൽ പാർക്കിലൂടെയാണിപ്പോൾ സഞ്ചാരം
അദ്ദേഹവും കുടുംബവും മറ്റ്ചിലരുമാൺ ഒരു സഫാരി വാഹത്തിൽ പുറപ്പെട്ടിരിയ്ക്കുന്നത്.
പച്ചക്കടൽ പോലെ പരന്നു കിടക്കുന്ന പുൽമേടുകളിൽ,ചക്രമുരുണ്ട ചെളിപ്പാതകൾ മാത്രമാൺ ആകെയുള്ള ദിശാസൂചിക.
ആനമയിലൊട്ടകങ്ങളെയൊക്കെ അകലെനിന്നും,ചിലപ്പോൾ അപകടകരമാംവിധം അടുത്തു ചെന്നുംകണ്ട് വണ്ടി മുന്നോട്ടുരുളുന്നു...
അകലെ ചക്രവാളത്തിൽ സിറിയ മലംഭിത്തി ആകാശത്തെ തൊടുന്നത് കാണാറാകുന്നു...
മാരയുടെ അതിർത്തികളിലൊന്നായ സിറിയ മലംഭിത്തിയുടെ (Sirria Escarpment) ചെരുവിലാൺ ആഗാഖാൻ തന്റെ ലോകപ്രശസ്തമായ ഹോട്ടൽ ‘മാര സെറീന’പണിതിരിയ്ക്കുന്നതത്രെ.

ഇനി യാത്രികന്റെ വാക്കുകൾ-

“ പെട്ടന്ന്,അത്ഭുതമേ,ഈ പുല്ലിന്റെ അലകടലിൽ ഒരു വിമാനമിരിയ്ക്കുന്നു!കാറ്റിന്റെ ഗതി കാണിയ്ക്കുന്ന തുണിക്കുഴലും പറന്നു നില്‍പ്പുണ്ട്.ചുമടുതാങ്ങി പോലെ ഒന്നുരണ്ടു മണ്ഡപങ്ങളും കാണാം.ലോകത്തിലെ മഹാധനികർക്കു മാര സെറീന ലോഡ്ജിൽ ചെന്നത്താനുള്ള വിമാനത്താവളമാണത്.അവർ ഞങ്ങളെപ്പോലെ ചെളിപ്പാതകളിലൂടെ ഉരുളുന്നവരല്ല-അതിനുള്ള സമയവും ഉണ്ടാവില്ല.അവിടെത്തന്നെയുള്ള ധാരാളം പൈസയുള്ള സന്ദർശകർക്കുവേണ്ടിയുള്ള ഒരു അന്യാദൃശ്യ അനുഭവത്തിന്റെ തുടക്കം-മാരയ്ക്ക് മീതെയുള്ള ബലൂൺ യാത്ര.
‘മാര സെറീന’ ലോഡ്ജിൽ താമസത്തിനും ബലൂൺ യാത്രയ്ക്കുമെല്ലാം ധാരാളം മലയാളികൾ വരാറുണ്ടത്രെ.

കമ്യൂണിസമേ,ഞാൻ ചിന്തിച്ചു,നിന്നെക്കൊണ്ട് എന്തുപ്രയോജനം?
നീ മലയാളികളെ മുതലാളികളാക്കാൻ ഇങ്ങിനെ കയറൂരി വിട്ടിരിയ്ക്കുകയാണോ?
അതോ നീ തന്നെ ഒരു ബലൂൺ യാത്രക്കാരനാണോ?”

കറിയാച്ചന്റെ തമാശ വായിച്ച് തനിയെ ഇരുന്നുംകിടന്നുമൊക്കെ കുറേ ചിരിച്ചു.
അപ്പോൾത്തോന്നിയതാൺ,ഇവിടെകൂടിയൊന്ന് പങ്ക് വെച്ചേക്കാം.

16 comments:

ഭൂമിപുത്രി said...

ഒരു ദിവസം തുടങ്ങുമ്പോഴൊ അവസാനിയ്ക്കുമ്പൊഴൊ ഒക്കെ,ദൈനംദിനവ്യാപാരങ്ങളിൽ
നിന്നൂർന്നുവീണ എന്തെങ്കിലുമൊന്ന് മനസ്സിൽ പറ്റിപ്പിടിച്ച് കിടപ്പുണ്ടാകും.
അവയിൽച്ചിലതൊക്കെ പോസ്റ്റാക്കണമെന്ന് വിചാരിച്ച് മനസ്സിലെഴുതും,പിന്നെ മായ്ച്ചും കളയും.
അവസാനം അതിനായിമാത്രം ഒരു ബ്ലോഗ് തുടങ്ങിയേക്കാമെന്ന് തീരുമാനിച്ചു.
(കുറെനാളെങ്കിലും ബ്ലോഗിങ്ങിൽനിന്ന് വിട്ടുനിൽക്കാൻ നിശ്ചയിച്ച ഞാനാണേ...)

വികടശിരോമണി said...

തുടക്കത്തിൽത്തന്നെ ഒരൊന്നൊന്നര ചോദ്യമായിപ്പോയി.
ഈ പോസ്റ്റിനല്ല,ഈ ബ്ലോഗിനൊന്നാകെ ഒരു കമ്യൂണിസ്റ്റ് തേങ്ങ,എന്റെ വക{{{{ഠേ}}}}

Calvin H said...

ആളെക്കുഴപ്പിക്കുന്ന ചോദ്യം ആണല്ലോ :S

ജിജ സുബ്രഹ്മണ്യൻ said...

എന്റമ്മച്ച്യേ ! ഈ ചോദ്യം കൊള്ളാല്ലോ..

പുതിയ ബ്ലോഗ്ഗിനു ആശംസകള്‍.ഇനിയും ഇനിയും ഒത്തിരി ബ്ലോഗ്ഗുകള്‍ സ്വന്തമായി ഉണ്ടാവട്ടേ എന്ന് പ്രാര്‍ഥിക്കുന്നു !

കാപ്പിലാന്‍ said...

socialisam a great lie
poors embrassed its hopes with high
flying in the high
kept their brains dry
scholers watched it in sigh
can any one fit a fallen hair
in its pit .

ശ്രീ said...

എന്തായാലും അതിവിടെ പങ്കു വച്ചതു നന്നായി.
:)

വേണു venu said...

ബ്ലോഗിങ്ങില്‍ നിന്ന് കുറച്ചു കാലം വിട്ടു നില്‍ക്കാമെന്ന് ചിന്തിച്ചിട്ട്, പുതിയ ബ്ലോഗു തുടങ്ങിയോ.?
ഇതാണു് കമ്യൂണിസമെന്ന ബലൂണ്‍‍.
പുതിയ ബ്ലോഗിനു് ആശംസകള്‍.:)

smitha adharsh said...

ഇനിയും പുതുമയുള്ള ഇത്തരം ബ്ലോഗ്ഗുകള്‍ പോരട്ടെ..

Unknown said...

പുതിയ ബ്ലോഗിന് ആശംസകള്‍...
ഞാന്‍ ആ ബലൂണിന് ഹൈഡ്രജന്‍ നിറച്ച് വരാം.....

അനില്‍@ബ്ലോഗ് // anil said...

പുതിയ ബ്ലോഗ്ഗിന് ആശംസകള്‍.

കയറൂരിവിട്ട ബലൂണായാലേ കുഴപ്പമുള്ളൂ,
ബ്ലോവര്‍ കയ്യിലുണ്ടെങ്കില്‍ പ്രശ്നമില്ല :)

siva // ശിവ said...

എന്തായാലും ഇങ്ങനെയൊരു ബ്ലോഗ് തുടങ്ങിയത് നന്നായി....ആദ്യം വായിച്ചപ്പോള്‍ ഒന്നും മനസ്സിലായില്ല....ഒരിക്കല്‍ കൂടി ആയപ്പോഴാ അതിലെ തമാശ മനസ്സിലായത്....

ഉപാസന || Upasana said...

njaanum orennam thudangngiyirunnu.
But ippozhum time kittunnillaa.
:-)

Post vaayichchu. rasichchu.
:-)
Upasana

Jayasree Lakshmy Kumar said...

കൊള്ളാം പോസ്റ്റ്

പുതിയ സംരംഭത്തിനു എല്ലാ ആശംസകളും

ഭൂമിപുത്രി said...

പുതിയ ബ്ലോഗിലെ ആദ്യപോസ്റ്റ് വന്നു വായിച്ച് ആശിർവ്വദിച്ച എല്ലാരോടും സന്തോഷം പറയട്ടെ.
ചിലരിൽനിന്നെകിലും ചില്ലറ ശകാരം പ്രതീക്ഷിച്ചിരുന്നു..പക്ഷെ,മോഡിയെ പറഞ്ഞപ്പോളാണതുണ്ടായത്.
സഖാക്കളെത്ര ഡീസന്റ്!
അനോണികളേ,നിങ്ങളെന്ന കമ്മ്യൂണിസ്റ്റാക്കും ,-)) (wink wink)

Unknown said...

ഹേമന്ത്കാർക്കറെയും കാർക്കറെയുടെ ഭാര്യ കവിതാകാർക്കറെയും,
കുറിച് ഒർത്ത്ആ ഭിമാനികം നമുക്

Junaid said...

im agree with u,
:)