Wednesday 5 January 2011

ഇൻഡ്യൻ നിയമവ്യവസ്ഥയെന്നൊന്നുണ്ടോ?

ബീഹാറിലെ ഒരു എം.എൽ.എ.യെ ജനമദ്ധ്യത്തിൽ വെച്ച് കുത്തിക്കൊന്ന രൂപം പഥക്കിന് ഒട്ടും പശ്ചാതാപമില്ലെന്ന് ഉറപ്പിച്ചു പറയുന്നു.തന്റെ ജീവിതം നശിപ്പിച്ചൊരാളെ അർഹമായ രീതിയിൽ ശിക്ഷിക്കാൻ നമ്മുടെ നാട്ടിലെ നിയമവ്യ്‌വസ്ഥ തയ്യാറാവുകയില്ലെന്ന് അവർക്ക് നല്ല തീർച്ചയുണ്ട്.
സ്വന്തമായ രീതിയിൽ നിയമം നടപ്പിലാക്കിയ അവർ തെറ്റുകാരിയെന്ന് നമ്മുടെ ഭരണഘടന പറയും.
സംസ്ക്കാരചിത്തരായ ഒരു ജനതയും അതു മാത്രമേ പറയൂ.
പക്ഷെ,ഇയാൾക്കെതിരെ പൊലീസ് കേസ് കൊടുത്ത് നീതിക്ക് വേണ്ടി കാത്തിരുന്നു മാസങ്ങളോളം.അവസാ‍നം സ്വന്തം ഭർത്താവ് തന്നെ എം.എൽ.എ.ക്ക് അനുകൂലമായി മൊഴി നൽകുകകൂടി ചെയ്തപ്പോഴാകണം അവർ തനിയേ നീതി നടപ്പാക്കാനിറങ്ങിത്തിരിച്ചത്.
ഈയൊരു ഘട്ടത്തിലേക്ക് സംഭവങ്ങൾ വളർന്ന പശ്ചാതലം നമുക്ക് ഊഹിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല

ആരോപണങ്ങളും കുറ്റപത്രങ്ങളും ചോദ്യംചെയ്യലുകളും കോടതിവിസ്താരവുമൊക്കെ കഴിഞ്ഞ്, രാഷ്ട്രീയരംഗത്തോ പൊതുരംഗത്തോ പ്രശസ്തനായഏതെങ്കിലുമൊരു വ്യക്തിയെ നമ്മുടെ നാട്ടിൽ ഇന്നേവരെ ശിക്ഷിച്ചിട്ടുണ്ടോ,
മരുന്നിനെങ്കിലും?
സാധാരണജനം നിയമം കയ്യിലെടുത്ത് ശിക്ഷാവിധി നടപ്പിലാക്കുന്ന പ്രവണത അപകടകരമാണെന്നതിൽ സംശയമില്ല.
ഈ ഒരപകടത്തിലേക്ക് ഒരു നാട് പതിച്ചുകൊണ്ടിരിക്കുന്നുവെങ്കിൽ
ആരാണ് അതിനുത്തരവാദി?
പരമോന്നത നീതിപീഠത്തിലിരിക്കുന്ന പരമോന്നത ന്യായാധിപൻ തന്നെ നാട്ടിലെ നീതിവ്യവസ്ഥയെ പരിഹസിക്കുമ്പോൾ,നമ്മൾ സാധാരണക്കാർ ഇനി ഏത് നിയമസംഹിതയിലാണ് വിശ്വാസമർപ്പിക്കേണ്ടത്?

Sunday 21 February 2010

അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?

ഇത് ഞാനൊരു പ്രമുഖ മലയാളപത്രത്തിന്റെ ‘വായനക്കാരുടെ കത്തുകൾ’ എന്ന് പംക്തിയിലേയ്ക്കയച്ചതാണ്.

പ്രതീക്ഷിച്ചതുപോലെത്തന്നെ അവരത് പ്രസിദ്ധീകരിച്ചില്ല.

ഇവിടെയിടാൻ ആരുടെയും സഹായം വേണ്ടല്ലൊ.


സിനിമാക്കാർക്ക് ഇപ്പോഴത്തെ പ്രധാന പ്രശ്നം തിലകനാണ്.

കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാൻ രാഷ്ട്രീയക്കാരടക്കം പലരും ഇറങ്ങുന്നു...സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു...ചാനലുകളിലൂടെ ആക്രോശിയ്ക്കുന്നു..പൊടിപൂരം.

മറുവശത്ത് ഭയപ്പെടുത്തുന്ന കൃത്യതയോടെ കൈവിരലിലെണ്ണാവുന്നത്രയും മാസങ്ങൾ കൂടുമ്പോൾ

നാൽ‌പ്പതുകളിലും അമ്പതുകളിലുമെത്തുന്നവർ, മലയാളസിനിമയ്ക്ക് അമൂല്യമായ ചില ജീവിതങ്ങൾ,

ലഹരിയിൽമുങ്ങിത്താഴ്ന്നില്ലാതാകുന്നു.


അമ്മ’യോടൊരു ചോദ്യം.

മലയാളസിനിമയിൽ കാമ്പും കരുത്തുമുള്ള കലാകാരന്മാർ ഓരോരുത്തരായി കരള് വാടി അരങ്ങൊഴിഞ്ഞുതുടങ്ങിയത് വർഷങ്ങൾക്ക് മുൻപാണ്.

ഈയടുത്ത കാലത്തായി അതിന്റെ ആക്കം വർദ്ധിച്ചിരിയ്ക്കുന്നു.

ചിലർ ആശുപത്രിയിൽ കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുന്നു

എപ്പോഴാണ് കൂടുതൽ പേരുകൾ ആ പട്ടികയിൽ ചേരുക എന്നറിയില്ല.

ഈ ‘മാരകരോഗ’ത്തെ-എന്നു തന്നെപ്പറയട്ടെ-തടയാനുള്ള ഇഛാശക്തി

(വന്നുകഴിഞ്ഞുള്ള ചികിത്സയോ മരിച്ചുകഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല)

‘അമ്മ’ എന്തുകൊണ്ടാണ് കാണിയ്ക്കാത്തത്?

മദ്യത്തിനടിമയായിക്കൊണ്ടിരിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിയ്ക്കാനും,കൂടുതൽ പേർ മദ്യപാനശീലത്തിലേയ്ക്ക് എത്തിപ്പെടാതിരിയ്ക്കാനുമുള്ള ഒരു കർമ്മപദ്ധതിയ്ക്ക് തുടക്കമിടുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നില്ലെങ്കിൽ,കാലം അതിനാവശ്യപ്പെടുന്നത് കനത്ത വിലയായിരിയ്ക്കും

പരസ്പരം ചെളിവാരിയെറിയുകയും സംഘം ചേർന്നു മലയാള സിനിമയിലെ അന്തരീക്ഷം ദുഷിപ്പിയ്ക്കുകയും ചെയ്യുന്നത് നിർത്തി ക്രിയാത്മകമായ ഒരു വഴിയിലേയ്ക്ക് ‘അമ്മയും മക്കളും’ നീങ്ങുന്നത് കാണാൻ ഞങ്ങൾ സാധാരണക്കാരായ സിനിമാപ്രേമികൾക്ക് അതിയായ ആഗ്രഹമുണ്ട്.

Monday 8 February 2010

സായ്പ്പിന്റെ ‘പെഡിക്യാബ് ’

ഒരു ലക്ഷ്വറി റൈഡ് എടുത്താലോ?

Sunday 3 January 2010

Monday 14 December 2009

പൂച്ചയാണെന്റെ ദു:ഖം

നാട്ടിൽ കാണാത്ത മറ്റൊരു കാഴച്ച

Tuesday 20 October 2009

‘ഫാമിലീവേ’

ന്യൂയോർക്കിലെ ‘ഇൻഡ്യൻ സ്ട്രീ‍റ്റി’ൽ കണ്ട ഏറ്റവും കൌതുകം തോന്നിയ കാഴ്ച്ച ഇതായിരുന്നു. പണ്ടൊരു ‘നവ ആംഗലീയൻ’ (Neo-English literate) പറഞ്ഞതു പോലെ- "we are all in the family way" അല്ലേ?

ചൊവ്വയിലേയ്ക്കോ വെള്ളിയിലേയ്ക്കോ മറ്റോ കുറേ രാജ്യക്കാർ കുടിയേറിപ്പാർത്താൽ ഈയൊരു വെളിപാട് കിട്ടുമെങ്കിൽ,
ഞാൻ റെഡി.

Monday 2 February 2009

ഇത് ഇത്രയ്ക്കൊക്കേയുള്ളുട്ടൊ


1949 ൽആദ്യത്തെ ‘മിസ്സ് ഇൻഡ്യയായി തെരഞ്ഞെടുക്കപ്പെട്ട
പ്രമീള എന്ന എസ്തർ എബ്രഹാം

2009ൽ 90 വയസ്സ് തികഞ്ഞ പ്രമീള