Sunday 21 February, 2010

അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?

ഇത് ഞാനൊരു പ്രമുഖ മലയാളപത്രത്തിന്റെ ‘വായനക്കാരുടെ കത്തുകൾ’ എന്ന് പംക്തിയിലേയ്ക്കയച്ചതാണ്.

പ്രതീക്ഷിച്ചതുപോലെത്തന്നെ അവരത് പ്രസിദ്ധീകരിച്ചില്ല.

ഇവിടെയിടാൻ ആരുടെയും സഹായം വേണ്ടല്ലൊ.


സിനിമാക്കാർക്ക് ഇപ്പോഴത്തെ പ്രധാന പ്രശ്നം തിലകനാണ്.

കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാൻ രാഷ്ട്രീയക്കാരടക്കം പലരും ഇറങ്ങുന്നു...സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു...ചാനലുകളിലൂടെ ആക്രോശിയ്ക്കുന്നു..പൊടിപൂരം.

മറുവശത്ത് ഭയപ്പെടുത്തുന്ന കൃത്യതയോടെ കൈവിരലിലെണ്ണാവുന്നത്രയും മാസങ്ങൾ കൂടുമ്പോൾ

നാൽ‌പ്പതുകളിലും അമ്പതുകളിലുമെത്തുന്നവർ, മലയാളസിനിമയ്ക്ക് അമൂല്യമായ ചില ജീവിതങ്ങൾ,

ലഹരിയിൽമുങ്ങിത്താഴ്ന്നില്ലാതാകുന്നു.


അമ്മ’യോടൊരു ചോദ്യം.

മലയാളസിനിമയിൽ കാമ്പും കരുത്തുമുള്ള കലാകാരന്മാർ ഓരോരുത്തരായി കരള് വാടി അരങ്ങൊഴിഞ്ഞുതുടങ്ങിയത് വർഷങ്ങൾക്ക് മുൻപാണ്.

ഈയടുത്ത കാലത്തായി അതിന്റെ ആക്കം വർദ്ധിച്ചിരിയ്ക്കുന്നു.

ചിലർ ആശുപത്രിയിൽ കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുന്നു

എപ്പോഴാണ് കൂടുതൽ പേരുകൾ ആ പട്ടികയിൽ ചേരുക എന്നറിയില്ല.

ഈ ‘മാരകരോഗ’ത്തെ-എന്നു തന്നെപ്പറയട്ടെ-തടയാനുള്ള ഇഛാശക്തി

(വന്നുകഴിഞ്ഞുള്ള ചികിത്സയോ മരിച്ചുകഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല)

‘അമ്മ’ എന്തുകൊണ്ടാണ് കാണിയ്ക്കാത്തത്?

മദ്യത്തിനടിമയായിക്കൊണ്ടിരിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിയ്ക്കാനും,കൂടുതൽ പേർ മദ്യപാനശീലത്തിലേയ്ക്ക് എത്തിപ്പെടാതിരിയ്ക്കാനുമുള്ള ഒരു കർമ്മപദ്ധതിയ്ക്ക് തുടക്കമിടുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നില്ലെങ്കിൽ,കാലം അതിനാവശ്യപ്പെടുന്നത് കനത്ത വിലയായിരിയ്ക്കും

പരസ്പരം ചെളിവാരിയെറിയുകയും സംഘം ചേർന്നു മലയാള സിനിമയിലെ അന്തരീക്ഷം ദുഷിപ്പിയ്ക്കുകയും ചെയ്യുന്നത് നിർത്തി ക്രിയാത്മകമായ ഒരു വഴിയിലേയ്ക്ക് ‘അമ്മയും മക്കളും’ നീങ്ങുന്നത് കാണാൻ ഞങ്ങൾ സാധാരണക്കാരായ സിനിമാപ്രേമികൾക്ക് അതിയായ ആഗ്രഹമുണ്ട്.

Monday 8 February, 2010

സായ്പ്പിന്റെ ‘പെഡിക്യാബ് ’

ഒരു ലക്ഷ്വറി റൈഡ് എടുത്താലോ?

Sunday 3 January, 2010

ഭവതി ഭിക്ഷാംദേഹി

ദാരിദ്രദു:ഖിതൻ