Saturday, 29 November 2008
കവിതാകാർക്കറെ മോഡിയോട് പറയുന്നത്
മുബൈ 26/11 ന്റെ രക്തസാക്ഷിയായ ഹേമന്ത് കാർക്കറെയുടെ ഭാര്യ കവിതാ കാർക്കറെ,മോഡി കനിവോടെ വെച്ചുനീട്ടിയ 25 ലക്ഷം നിരസിച്ചിരിയ്ക്കുന്നു.
മലെഗാവ് സ്ഫോടനത്തിന്റെ അന്വേഷണത്തിൽ,സംശയത്തിന്റെ സൂചിമുന ഹിന്ദു തീവ്രവാദികളിലേയ്ക്ക് നീട്ടിയതീന്,തീവ്രവാദവിരുദ്ധസേനയുടെ തലവനായ കാർക്കറെ കാവിപ്പടയുടെ വിലകുറഞ്ഞ വിമർശനങ്ങൾക്ക് പാത്രമായിരുന്നു.അഡ്വാനിയും മോഡിയുമടക്കമുള്ള സാത്വികന്മാർ,അദ്ദേഹത്തെ നർക്കോട്ടിക്ക്
പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് വരെപ്പറഞ്ഞിരുന്നു.പാപപരിഹാരമെന്നപോലെ പശ്ചാതാപ വിവശനായാകണം മോഡി കാർക്കറുടെ ജീവനൊരു വില നിശ്ചയിച്ചത്,കൂട്ടത്തിലൊരു മുഖം രക്ഷിയ്ക്കലും.
മരിച്ചുപോയ ഭർത്താവിന്റെ ആത്മാഭിമാനം സംരക്ഷിച്ച കവിത,അധികമൊന്നും പറയാതെ ഈയൊരൊറ്റ പ്രവർത്തികൊണ്ട് വർഗ്ഗീയവാദികൾക്ക് കൊടുത്തൊരു സന്ദേശമുണ്ട്.
സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം.
മുൻപിൽനിന്നു നയിച്ച് രാജ്യത്തേയും,ജാതിയും മതവും അറിയാത്ത നിസ്സഹായരായ
മനുഷ്യരേയും സംരക്ഷിയ്ക്കുകയാൺ ഒരു രാജ്യസ്നേഹി ചെയ്യുക-
അതിന് സ്വന്തം ജീവൻ കൊടുത്തിട്ടാണെങ്കില്‍പ്പോലും.
Subscribe to:
Post Comments (Atom)
67 comments:
കവിതാ കാർക്കറെ മോഡിയോട് പറയുന്നത്
നന്നായി ഭൂമിപുത്രി.
ഉചിതം.. പ്രസക്തം.
അധികാരക്കൊതി മൂത്ത ഷ്ണ്ഢന്മാർ കസേരകളിൽ ഞെളിഞ്ഞിരുന്ന് രാജ്യത്തിന്റെ ധീരയോദ്ധാക്കളുടെ മൃതശരീരത്തിനു പോലും വിലപറയുന്നതിനു ശക്തമായ തിരിച്ചടി തന്നെയാണു കവിതാ കാർക്കറെയുടെ ഈ മറുപടി.നന്ദി ഭൂമിപുത്രീ ഈ വാർത്ത പങ്കു വച്ചതിന് !
പ്രസക്തം.നന്നായി.........
മലയാളബ്ലോഗ്ഗര്സിനെ പറ്റി അഭിമാനം തോന്നിയ ദിവസം. ഭൂമിപുത്രിയ്ക്ക് ഈ പടയാളിയുടെ അഞ്ജാതമായ ഒരിടത്തു നിന്നു നന്ദി; നമസ്കാരം.
കൂട്ടത്തില്‍ സന്ദീപ്, ഹേമന്ത്, രാജ് താക്കറെ, പിന്നെ നരേന്ദ്ര മോഡിയും... എഴുതിയ കണ്ടകശനിയ്ക്കും,
രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍!!! എഴുതിയ മാരീചനും,
നമോവാകങ്ങള്‍... ഇത്രയും ഞാന്‍ കണ്ട ബ്ലോഗുകള്‍... കാണാത്തവ എത്രയോ കാണും. അതെഴുതിയവര്‍ക്കും നമോവാകങ്ങള്‍
മോഡി അര്‍ഹിക്കുന്ന മറുപടി ആ സ്ത്രീരത്നം നല്കിയിരിക്കുന്നു.
മേരാ ഭാരത് മഹാന്.
ആ സഹോദരിക്ക് ഹൃദയം നിറഞ്ഞൊരു സലാം :)
മേരാ ഭാരത് മഹാന്.
Thanks for the post
ഈ വാര്‍ത്ത കേട്ടപ്പോള്‍ സത്യത്തില്‍ രോമാഞ്ചമാണുണ്ടായത്.
ആദര്‍ശ ധീരതക്ക് അഭിവാദ്യങ്ങള്‍ !
ഇതിനെയാണോ പുര കത്തുമ്പോ വാഴ വെട്ടുക എന്ന് പറയുന്നത്?
അല്ലാ ഈ മോഡിസാര്‍ ഇത്രയും ഭയങ്കര പണച്ചാക്കാണോ, അയല്‍ സംസ്ഥാനത്ത് തീവ്രവാദി ആക്രമണത്തില്‍ മരിച്ച എല്ലാര്ക്കും ഓരോ കോടി വെച്ച് ഇന്‍സ്റ്റന്റായി കൊടുക്കാന്‍?
ശോ ഇങ്ങേര് ഭരിച്ചാ മതിയാരുന്നു തമിള്‍ നാടൂടെ (കേരളത്തില്‍ എന്തായാലും വേണ്ട):(
അപ്പോള്‍ ഒന്നു മനസിലായി ആ മഹിളാരത്നം ആയിരുന്നു അദ്ദേഹത്തെ നട്ടെല്ലുള്ള പോലീസ്കാരനാക്കിയത്:)
രക്തസാക്ഷികള്‍ക്ക് അഭിവാദ്യങ്ങള്‍
സഹോദരീ, താങ്കള്‍ക്കും കുടുംബത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
ഭൂമിപുത്രീ, ഉചിതമായ പോസ്റ്റ്.
കാർക്കറെക്കുo
കവിതാ കാർക്കറെക്കുo
ദേശാഭിമാനിയായ ഒരു ഭാരത പുത്രന്റെ സല്യൂട്ട്
ഭാരതം നമ്മുടെ ഭൂമിയാണ്.
ദേശാഭിമാനികള്‍ അതിന്റെ ജീവനും.
ജയ് ഹിന്ദ്
അര്‍ഹിക്കുന്ന അവഗണന.. ആ സഹോദരിയുടെ ധീരതയ്ക്കു മുന്നില്‍ പ്രണാമം. ഭൂമി പുതിയ്ക്ക് ആശംസകള്‍
ധീര ദേശാഭിമാനിയായ ഭര്‍ത്താവിന്റെ ആദര്‍ശത്തിന് മകുടം ചാര്‍ത്തിയ സോദരിക്കാദരം.
"സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം. "
-ഏറെ പ്രധാനപ്പെട്ട വാക്കുകള്‍ ഇതു തന്നെ.
ആ ധീരദേശാഭിമാനികള്‍ക്കു മുമ്പില്‍ മനസ്സ് നമിക്കുന്നു.
സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം.
മുൻപിൽനിന്നു നയിച്ച് രാജ്യത്തേയും,ജാതിയും മതവും അറിയാത്ത നിസ്സഹായരായ
മനുഷ്യരേയും സംരക്ഷിയ്ക്കുകയാൺ ഒരു രാജ്യസ്നേഹി ചെയ്യുക-
അതിന് സ്വന്തം ജീവൻ കൊടുത്തിട്ടാണെങ്കില്‍പ്പോലും.
ആ ധീരവനിതക്ക് അഭിവാദ്യങ്ങൾ.
നന്ദി, ഭൂമിപുത്രി.
ആ സഹോദരിക്കഭിവാദ്യുങ്ങൾ..
വാക്കുകളില്ല...
--
ഭൂമി പുത്രി
ആദ്യമായി രാജ്യത്തിന് ജീവന് ബലിയര്‍പ്പിച്ച ശ്രീ.കര്‍ക്കറെക്കും മറ്റുള്ളവര്‍ക്കും ആദരാഞ്ജലികള്‍.
അഭിനന്ദിക്കാതെ നിവ്യത്തിയില്ല ശ്രീമതി.കവിതാ കര്ക്ജ്കറെയെ .രാജ്യം ഭീകരാവികളുടെ തോക്കിന് മുനയില്‍ നില്‍ക്കുമ്പോഴും മുംബൈയില്‍ വന്ന് നക്കപിച്ച പ്രഖ്യാപിച്ച് ഷൈന്‍ ചെയ്യാന്‍ വന്നതായിരുന്നു “നമ്മുടെ ഭാവി പ്രധാനമന്ത്രി”.
ഈ പോസ്റ്റിന് ഒരായിരം നന്ദി.
രാജ്യത്തിന് വേണ്ടി രക്തം ചിന്തി വീരമൃത്യു വരിച്ച ഹേമന്ത് കുല്‍ക്കര്‍ണിക്കും മതഭ്രാന്തിളക്കി രക്തം ചിന്തുന്ന നരാധമന്മാരുടെ മുമ്പില്‍ ആര്‍ജ്ജവം കാണിച്ച കവിതാ കുല്‍ക്കര്‍ണിക്കും അഭിവാദ്യങ്ങള്‍.പോസ്റ്റിന് അഭിനന്ദനങ്ങള്‍ ഭൂമിപുത്രി.
നല്ല പ്രതികരണം.
ഇവരൊക്കെ കാശുവെച്ചു നീട്ടുന്നതിനു പിന്നിലെ (ദുരു)ഉദ്ദേശ്യം മനസിലാകാതെ പോകുമെന്നാണോ കരുതുന്നത്.
(ഒ.ടോ. ഡല്‍ഹിയില്‍ ഏറ്റുമുട്ടലില്‍ മരിച്ച മോഹന്‍ സിംഗ് ശര്‍മ്മയുടെ ഭാര്യയും അമര്‍ സിംഗ് വെച്ചു നീട്ടിയ ലക്ഷങ്ങള്‍ നിരസിച്ചിരുന്നു. )
“മോഡിയെ അവഗണിച്ച കാര്‍ക്കറെ കുടുംബം” എന്നൊരു പോസ്റ്റ് എന്റെ വകയായും ഇട്ടിട്ടുണ്ട്.
മോഡിയുടെ ആഹ്ലാദപ്രകടനത്തിനു നിന്നു കൊടുക്കാതിരുന്നതിനു കവിതാ മേം സാബിനെ അഭിനന്ദിക്കുന്നു.
qw_er_ty
Thanks Bhoomiputhri!
Bharatha Matha Ki Jai
Jai Jawan
Jai Kavitha Karkkar .
എന്റെ അഭിപ്രായം ഇതൊരു വില പേശല്‍ സമയം അല്ല .ഇനി കോണ്‍ഗ്രസ് ചിലപ്പോള്‍ 50 ലക്ഷവുമായി കവിതാ കര്‍ക്കറെ കാണാന്‍ ചെല്ലുമായിരിക്കും .അടുത്ത ലോകസഭ ഇലക്ഷന് സമയത്ത് ഒരു സീറ്റും .ഞാന്‍ രാജ്യ ദ്രൊഹിയുമല്ല, ബി.ജെ.പി അനുഭാവിയും അല്ല .ഇന്ത്യയുടെ പഴയ താളുകളിലേക്ക് ഒന്നോടിച്ചു നോക്കിയതാണ് .ഞാന്‍ എല്ലാ സേനാനികളെയും ബഹുമാനിക്കുന്നു .വീര ചരമം പ്രാപിച്ച സൈനീകര്‍ക്ക് ,ജനങ്ങള്‍ക്ക് എന്റെ ആദരന്ജ്ജലികള്
അവരുടെ ഭര്‍ത്താവിന്റെ നെഞ്ഞിലേക്ക് വെടിയുണ്ട പായിച്ചവന്‍ പിടിയിലായിട്ടുണ്ടെങ്കില്‍, അവനു സുപ്രീം കോടതി വധശിക്ഷ വിദിച്ചു കഴിയുഉമ്പൊള് അവനെ തൂക്കിലേറ്റിയാല്‍ ഇവിടുത്തെ മതേതരത്വം തകരു എന്നു പറഞ്ഞു സോണിയായുടെ ഷണ്ഡ മന്ത്രിമാര്‍ അവനു ബിരിയാണി നല്കി സുഖവാസം ഏര്‍പ്പാടാക്കുമ്പോള്‍ അവര്‍ക്കു മനസ്സിലാകും നരേന്ദ്രമോഡി എന്താണു പറഞ്ഞതെന്നു.
അതു വരെ നിങ്ങല്‍ കപട മതേതരന്ന്മാര് ഇതു അഘോഷിക്കുക, അഫ്സല് ഗുരുവിനെ മനസ്സില്‍ ധ്യാനിക്കുക....
മുംബൈ ആക്രമണത്തില്‍ മരിച്ച മലയാളി സൈനികന് കേരള സര്‍ക്കാര്‍ നള്‍കിയ അവഗണന ഓര്‍ത്ത് കോള്‍മയില്‍ കൊള്ളുക.. ഒരു മലയാളി സൈനികന് യെഡിയൂരപ്പ നള്‍കിയ പരിഗ്ഗണന ഓര്‍ത്ത് ലജ്ജിക്കുക.. ഭൂമി പുത്രിമാര്‍(പാക്കിസ്ഥനോ ചൈനയോ) നീണാല്‍ വാഴട്ടെ....
ഒന്നു കൂടി ഓര്‍മ്മിക്കുക.. നിങ്ങളെപ്പോലുള്ള ന്ന്ന്ദിയെന്തെന്നറിയാത്ത പട്ടികളെക്കൊണ്ടല്ല ഭാരതം നിലനില്‍ക്കുന്നത്... നരേന്ദ്ര മോഡിയെപ്പൊലെ, യെഡിയൂരപ്പയേപ്പോലുള്ള രാജ്യ സ്നേഹമുള്ള അനേകം ഹിന്ദുക്കള്‍ ഈ നാട്ടില്‍ ഉള്ളതുകോണ്ടാണ്
ലാല്‍ സലാം( ഒലെക്കെടേ മൂട്)
അജ്ഞാതേടത്തീ.. ഇങ്ങനെ എന്നും അജ്ഞാതയായിരിക്കുന്നതാ നല്ലത്..
"നരേന്ദ്ര മോഡിയെപ്പൊലെ, യെഡിയൂരപ്പയേപ്പോലുള്ള രാജ്യ സ്നേഹമുള്ള അനേകം ഹിന്ദുക്കള്‍.." ആഹാഹാ! എനിക്കു കോള്‍മയിരു കൊള്ളുന്നു..
കാര്‍ക്കറേ സാബ്, മാപ്പ്!
അനോണി ,
അല്പമെങ്കിലും ആണത്തം കാണിക്ക്.ഈ മറഞ്ഞിരുന്നു ചീത്തവിളിക്കുന്നത് ശിഖണ്ടികളുടെ പണിയാണ് .
കഷ്ടം, തമ്മിലടി നിര്‍ത്തിക്കൂടേ.
ഒരു മുഖ്യമന്ത്രി വീരയോദ്ധാവിന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ചപ്പോള്‍ അത് സ്വീകരിക്കണൊ വേണ്ടയോ എന്നുള്ളത് അവരുടെ തീരുമാനം. ഇത് അല്ലാതെ തന്നെ ഇങ്ങനെ കൃത്യനിര്‍വ്വഹണത്തില്‍ വീരമൃത്യു വരിച്ചവര്‍ക്ക് സര്‍ക്കാര്‍ നല്ലൊരു സഹായധനം നല്‍കാറുണ്ട്,ജോലിയും.
ഇനിയും വേറെ മുഖ്യമന്ത്രിമാരും ഇതുപോലെ സഹായം കൊടുക്കുമ്പോള്‍, രാഷ്ട്രീയകക്ഷികള്‍ എലക്ഷന് സീറ്റ് ഓഫര്‍ ചെയ്യുമ്പോള്‍, അത് കൂടി നിരസിക്കുമ്പോഴാണ് അവര്‍ ഒന്നുകൂടി ആ യഥാര്‍ത്ത പോരാളിയുടെ ധീരവനിതയാവുന്നത്.
അമര്‍സിംഗിന്റെ ‘ഭീകരവാദിസ്നേഹവും‘ അതിനുശേഷം വെച്ചുനീട്ടിയ എച്ചിലും നിരസിച്ക മോഹന്‍ സിംഗ് ശര്‍മ്മയുടെ പത്നിയുടെ തീരുമാനവും കുറച്ച് കാണരുത്.
നമ്മുടെ പോരാട്ടം രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്ക്കെതിരെയും ദേശദ്രോഹികള്ക്കുമെതിരാവട്ടെ.
ഭാരത് മാതാ കീ ജയ്!!
ഒരു poitical mileage ആണ് മോഡി ആഗഹിച്ചത്. മുബൈ മുഖ്യമന്ത്രിയേക്കാളും പ്രധാനമന്ത്രിയേക്കാളും മുന്‍പേ ദുരന്തസ്ഥലം സന്ദര്‍ശിച്ചും (സുരക്ഷാ ഉദ്യോഗസ്ഥരുടെ വിലക്ക് അവഗണിച്ച്), കാര്‍ക്കറേയുടെ വിധവയെ സന്ദര്‍ശിച്ചും മറ്റും. അവര്‍ കാണാന്‍ കൂട്ടാക്കാഞ്ഞത് തൊലിക്കട്ടി കാരണം ഇദ്ദേഹത്തിന് നാണക്കേടായില്ലായിരിക്കും. നാളെ ഇന്ത്യയുടെ പ്രധാനമന്ത്രിയാകണമെങ്കില്‍ ഇങ്ങനെ എത്ര നാടകം കളിക്കണം എന്നറിയാം മോഡിക്ക്.
ഇങ്ങനെയും വിവേചന ബുദ്ധിയുള്ള സ്ത്രീകള്‍ ഭാരതത്തില്‍ ഉണ്ടെന്നു ആ ധീര ജവാന്റെ ഭാര്യ തെളിയിച്ചു.ഭൂമി പുത്രി,ഇതൊരു പോസ്റ്റ് ആക്കിയത് നന്നായി.
ഈ വാര്‍ത്ത വായിച്ചപ്പോള്‍ മുതല്‍ തോന്നിയതും ഇതു തന്നെ! അവരുടേത് വളരെ യോജിച്ച തീരുമാനം തന്നെ.
ഒരു വിലകുറഞ്ഞ മുതലെടുപ്പ് തടയാന്‍ അവസരോചിതമായി പ്രവര്‍ത്തിച്ച ആ സ്ത്രീക്ക് കഴിഞ്ഞു. പോസ്റ്റിനു നന്ദി ഭൂമിപുത്രീ.
- ഒരു ‘കപടമതേതരന്‍’.
ഇത് മുതലെടുപ്പുകാരന്റെ കൊയ്ത്തുകാലം.
പുര കത്തുമ്പോള്‍ വാഴവെട്ടുക,കഴുക്കോല് ഊരുക
അതിസാരം പടരുമ്പോള്‍ കോണകം അടിച്ച് മാറ്റുക (പ്രയോഗത്തിന് കടപ്പാട്: ചന്ത്രക്കാറന്‍)തുടങ്ങിയ കലാപരിപാടികള്‍.
ഇനി നാളെ കോണകം അടിക്കാന്‍ ഇവര്‍ അതിസാരം പടര്‍ത്തുകയില്ല എന്നാരു കണ്ടു;അല്ലെങ്കില്‍ അത് പറഞ്ഞതാണല്ലോ കര്‍ക്കറെ സാബിനെ മിനിഞ്ഞാന്ന് വരെ കല്ലെറിഞ്ഞത്.
ഏതായാലും കവിതാജി,താങ്കള്‍ തന്നെ ആയിരിക്കണം കര്‍ക്കറെ സാബിന്റെ വിജയത്തിന് പിന്നില്‍.
ഭൂമിപുത്രിയുടെ പ്രസക്തമായ പോസ്റ്റിനോടു യോജീയ്ക്കുന്നു. കവിതാജിയ്ക്ക് അഭിവാദ്യങ്ങള്‍.
ഈ വേദനയില്‍ പങ്കു ചേരുന്നു.
രക്തസാക്ഷി
Salute for Kavitha.
പ്രസക്തമായ ഈ പോസ്റ്റിന് അഭിനന്ദനങ്ങൾ
ഒപ്പം ശ്രീമതി കവിതയ്ക്കും
കവിതാ കാർക്കറ, നീ യഥാര്‍ത്ഥ ഭാരത സ്ത്രീ....
കാര്‍ക്കറേ എന്ന ആ ദേശാഭിമാനിക്ക് നല്കാവുന്ന ഏറ്റവും നല്ല ആദരവ് തന്നെയാണ് അദ്ദേഹത്തിന്റെ ഭാര്യ ചെയ്തിരിക്കുന്നത്. ഭൂമിപുത്രീ, വളരെ അവസരോചിതമായ പോസ്റ്റ്.
ഓ.ടോ. ഇരുപത്തഞ്ചു ലക്ഷമോ അതോ ഒരു കോടീയോ? ഏതോ ന്യൂസ് ചാനല്‍ ഒരു കോടീ എന്നു പറയുന്നതുകേട്ടു
വാക്കുകള്‍ക്കതീതം!
ഒരു നിമിഷത്തിന്റെ ആവേശത്തിന്റെ പുറത്തെടുത്തതല്ല ഈ തീരുമാനം എന്ന് പ്രതീക്ഷിക്കട്ടെ.ധീരദേശാഭിമാനിയേയും അവരുടെ വിധവയേയും മറക്കാന്‍ നാട്ടുകാര്‍ക്കും രാഷ്ട്രീയക്കാര്‍ക്കും അധികം സമയം ഒന്നും വേണ്ട.മോഡി കൊടുക്കാമെന്ന് പറഞ്ഞതും നാട്ടുകാര്‍ നികുതി കൊടുത്ത പൈസ തന്നെയായിരിക്കും.അതു വാങ്ങിച്ച് പോലീസില്‍ വീര ചരമമടയുന്നവരുടെ വിധവകള്‍ക്കായി ഒരു ട്രസ്റ്റോ മറ്റോ ഉണ്ടാക്കാമായിരുന്നു.
മരിച്ചുപോയ ഭർത്താവിന്റെ ആത്മാഭിമാനം സംരക്ഷിച്ച കവിത,അധികമൊന്നും പറയാതെ ഈയൊരൊറ്റ പ്രവർത്തികൊണ്ട് വർഗ്ഗീയവാദികൾക്ക് കൊടുത്തൊരു സന്ദേശമുണ്ട്.
സിംഹാസനത്തിൽ ചടഞ്ഞിരുന്നുകൊണ്ട്, അണികളെവിട്ട് രക്തക്കുരുതി നടത്തുകയല്ല യഥാർത്ഥ രാജ്യസ്നേഹം.
ഡോ കാപ്പിലാനേ, ആ പേരില്‍ നിന്റെയും നിന്റെ തന്തയുടെയും നിന്റെ വീടിന്റെയും അഡ്രസ്സ് ഉണ്ടല്ലോ അല്ലെ?
പക്കിസ്താന്‍ ഭൂമി പുത്രി വിടരുത് ഈ പോസ്റ്റ് ഒരു 10 പ്രാവശ്യം കൂടി അഗ്രിഗറ്റൊരില് വരുത്ത്. നരേന്ദ്ര മോഡി(മിക്കവാറും ഒരു രോമം തന്നെ) തകര്‍ന്നതു തന്നെ.
ഒന്നും പറയാനാവുന്നില്ല,ഭൂമീപുത്രീ.സത്യമായും കണ്ണുനിറയുന്നു.ഇത്തരം മനുഷ്യർ ജീവിച്ചിരിക്കുന്നിടത്തോളം ഭാരതം തോൽക്കുകയില്ല.
ഇപ്പോഴത്തെ ബ്രേക്കിംഗ് ന്യൂസ്:
ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച മേജര്‍ ഉണ്ണികൃഷ്ണന്റെ വീട് കേരള മുഖ്യമന്ത്രിയും അഭ്യന്തരമന്ത്രിയും സന്ദര്‍ശിക്കാന്‍ സാധ്യത ഇല്ല.
കാരണം, രാഷ്ട്രീയക്കാരെ കാണാന്‍ താല്‍പ്പര്യമില്ലെന്ന് സന്ദീപ് ഉണ്ണികൃഷ്ണന്റെ അച്ചന്.
ആദര്ശധീരന്!!!!
(രാജ്യം മുഴുവന്‍ രാഷ്ട്രീയക്കാര്‍ക്ക് എതിരെ ഒരു പൊതുവികാരം ഉരുത്തിരിയുകയാണ്.)
ആരാണീ അമരേഷ് മിത്ര. വല്ല കാല്പനിക കഥാപാത്രമാണോ.
തേജസ്സ് എന്ന ആന്റി-നാഷനല്‍/ടെറരിസ്റ്റ് പത്രത്തെ നിരോധിക്കാനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ അറസ്റ്റ് ചെയ്യാനും ഇവിടെ നിയമമൊന്നുമില്ലേ.
അനോണി , കാപ്പിലാന്റെ ഊരും പേരും താഴെ പറയും പ്രകാരം .
സ്ഥലം -കായംകുളം കാപ്പില്‍
തന്തയുടെ പേര് -തോമസ്
എന്റെ പേര് -ലാല്‍ തോമസ്
എന്റെ ബ്ലോഗ് നെയിം-കാപ്പിലെ ആള് എന്ന പേരിലോ ,കാപ്പിലെ ലാല്‍ എന്ന പേരിലോ കാപ്പിലാന് .
എന്റെ ഫോണ്‍ നമ്പര്‍ -0017342853053
എന്റെ ഇമെയില്‍ -lalpthomas@gmail.com
ഇനി നമുക്ക് ഫോണില്‍ കൂടിയോ ഇമെയില്‍ വഴിയോ പരസ്യം ആയോ തെറി വിളിച്ചു കളിക്കാം .ആദ്യം നീ ആരാണ് എന്ന് പറയുക .ആണാണെങ്കില്‍.
കഷ്ടം. ഇനിയെങ്കിലും തമ്മില്‍ തല്ല് നിര്‍ത്തൂ സുഹൃത്തുക്കളേ. ഇത്തരം സമയത്തെങ്കിലും. ഭൂമി പുത്രീ, പ്ലീസ് തെറിക്കമന്റുകള്‍ ഈ പോസ്റ്റില്‍ നിന്ന് മായ്ക്കുക. തെറി വിളിച്ചു കളിക്കാന്‍ നമുക്ക് വേറെ പോസ്റ്റിടാം. ഇത്തരുണത്തിലെങ്കിലും ഒരുമിച്ചു നിന്നു കൂടെ കൂട്ടുകാരേ?
പ്ലീസ്.. രാജ്യത്തിനു വേണ്ടി ഒരുമിക്കേണ്ട സമയമാണിത്. പരസ്പരം ചെളി വാരിയെറിഞ്ഞ് രാഷ്ട്രീയം കളിക്കരുത്.
ജീവിച്ചിരിക്കുന്ന പല പട്ടാളക്കാരെയും മോഡിയും കൂട്ടരും കാവി പുതപ്പിച്ചു കഴിഞ്ഞു( മതേതര ഇന്ത്യയുടെ സൈന്യത്തെ മതേതര വിരുദ്ധരാക്കാന്‍ മോഡിയും കൂട്ടരും കിണഞ്ഞു പരിശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു). ഇനി രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി ജീവന് വെടിഞ്ഞ ധീരരായ ആണ്‍കുട്ടികളെ കൂടി ഇവര്‍ കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നു.
രണ്ട് ദിവസം മുന്‍പ് വരെ,ഹേമന്ത് കര്‍കറെ ഇവന്മാര്ക്ക് കാണപ്പെട്ട പിശാച്ച് ആയിരുന്നു. ഇദ്ദേഹത്തെ തെരുവില്‍ വെച്ച് വധിക്കുമെന്ന് ഭീഷണി മുഴക്കിയത് അറം പറ്റിയപോലെ...
അഭിവാദ്യങ്ങള്‍ കവിതാ കര്‍കറെ..
ഒരോ പുരുഷന്റെ വിജയത്തിന്ന് പിന്നിലും ഒരു സ്ത്രീ കരം ഉണ്ടായിരിക്കുമെന്ന് പറഞ്ഞത് എത്ര ശരി(എന്റെ ഭാര്യ ഇത് വായിക്കില്ലെന്ന ഉറപ്പോടെ)
രാഷ്ട്രീയക്കാര്‍ വീരമരണമടഞ്ഞവരെ വെച്ച് രാഷ്ട്രീയം കളിച്ചാല്‍ ആത്മഹത്യ ചെയ്യുമെന്ന് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ പിതാവ്.
സ്റ്റാര്‍ ന്യൂസില്‍ അച്യുതാനന്ദന് സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടില്‍ പോയതും അവിടെ നടന്ന ബഹളവും അച്യുതാനന്ദനെ വീട്ടില്‍ നിന്നും തിരിച്ചയച്ചതുമായ ദൃശ്യങ്ങള്‍.ഉന്തും തള്ളും മറ്റും. “നാറികളെ, പോടാ, പോടാ” എന്നൊക്കെ.
ദേശീയ ചാനലില്‍ ഇതൊക്കെയാണ്.
കഷ്ടം. രാഷ്ട്രീയപരിതാപകരം!!!
രാഷ്ട്രീയക്കാരെ കാണണ്ട എന്ന് കൊടിയേരിയോടും അചുതാനന്ദനോടും സന്ദീപ് ഉണ്ണികൃഷ്ണന്റെ വീട്ടുകാരു. ആന്റണിയുടെ ഫോണും എടുത്തില്ല എന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന മോഡിമാര്‍ക്ക് ഇങ്ങിനെ തന്നെ മറുപടി കൊടുക്കണം.
ബാംഗളൂര്‍: മലയാളിയായ മേജര്‍ സന്ദീപിന് ആദരാഞ്ജലി അര്‍പ്പിക്കാതിരുന്നതിന്റെ നാണക്കേടു മാറ്റാന്‍ സന്ദീപിന്റെ വീടു സന്ദര്‍ശിക്കാന്‍ പോയ കേരള മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കൂടുതല്‍ നാണം കെട്ടു.
മണിക്കൂറുകള്‍ നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് വി.എസ് സന്ദീപിന്റെ വസതിയിലെത്തിയത്. ഒപ്പമുണ്ടായിരുന്ന ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന് സന്ദീപിന്റെ വീട്ടില്‍ പ്രവേശിക്കാതെ മാറി നില്‍ക്കുകയും ചെയ്തു.
രാഷ്ട്രീയ നേതാക്കളെ കാണാന്‍ തനിക്കു താല്പര്യമില്ലെന്നു സന്ദീപിന്റെ പിതാവ് കര്‍ശന നിലപാട് എടുത്തതാണു കേരളമന്ത്രിമാരുടെ സന്ദര്‍ശനം നാടകീയ രംഗങ്ങളിലേക്കു നീങ്ങാന്‍ കാരണം. ബാംഗളൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ മന്ത്രിമാര്‍ വൈകുന്നേരം ആറരയോടെയാണ് യെലഹങ്കയിലെ സന്ദീപിന്റെ വസതിയിലേക്കു പോയത്. വീട്ടുകാര്‍ക്കു താല്പര്യമില്ലാതിരുന്നതിനാല് ഇരുവരും വിമാനത്താവളത്തില്‍ കുറെ സമയം ചെലവഴിച്ചിരുന്നു. ഇതിനിടയ്ക്കു യാത്ര റദ്ദാക്കിയെന്നു ഉന്നത ഉദ്യോഗസ്ഥരുടെ അറിയിപ്പും പുറത്തു വന്നു. ഇതിനു ശേഷമാണ് സന്ദീപിന്റെ വീട്ടിലേക്കു പോകാന്‍ തന്നെ മുഖ്യമന്ത്രിയും സംഘവും തീരുമാനിച്ചത്. എന്നാല്‍, സന്ദീപിന്റെ പിതാവ് ഉണ്ണിക്കൃഷ്ണന് സംസ്ഥാന സര്‍ക്കാരിന്റെ ഒരു പ്രതിനിധിയേയും കാണാന്‍ തയാറല്ലെന്ന നിലപാടിലായിരുന്നു. അവസാനം സന്ദീപിന്റെ വസതിയിലെത്തിയ മുഖ്യമന്ത്രി സന്ദീപിന്റെ മാതാവ് ധനലക്ഷ്മിയെ സന്ദര്‍ശിച്ച് സര്‍ക്കാരിന്റെ അനുശോചനം അറിയിച്ചു. ഇതിനിടയില്‍ വി.എസിനെതിരേ ഗോ ബാക്ക് വിളികളുയര്‍ന്നു. അഞ്ചു മിനിട്ട് സന്ദീപിന്റെ വീട്ടില്‍ ചെലവഴിച്ച മുഖ്യമന്ത്രി കൂടിനിന്ന മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തയാറായില്ല. മുംബൈ പോരാട്ടത്തില്‍ കൊല്ലപ്പെട്ട മലയാളിയായ മേജര്‍ സന്ദീപിന് അന്ത്യോപചാരം അര്‍പ്പിക്കാനോ അനുശോചനം രേഖപ്പെടുത്താനോ കേരള സര്‍ക്കാര്‍ തയാറാകാഞ്ഞതു കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അതേസമയം, കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യദിയൂരപ്പയടക്കമുള്ളവര് സംസ്കാര ചടങ്ങില്‍ പങ്കെടുത്തിരുന്നു.
VS അല്ലെങ്കില്‍ കേരള സര്‍ക്കാരിന്റെ ആരെങ്കിലും പോവുകയായിരുന്നെങ്കില്‍ സംസ്കാരം നടന്ന അന്ന് പോകേണ്ടതായിരുന്നു. അല്ലെങ്കില്‍ പോകാതിരിക്കുകയായിരുന്നു നല്ലത്. ഇത്തരം ഘട്ടത്തിലെങ്കിലും സര്‍ക്കാര്‍ ഔചിത്യത്തോടെ പെരുമാറണമായിരുന്നു.
മോഡി വച്ചു നീട്ടിയ പണം നിരസിച്ചുകൊണ്ട് കവിതാകര്ക്കറെ, പണം കൊടുത്ത് എല്ലാ നഷ്ടങ്ങളും നികത്താമെന്നും എന്തും നേടാമെന്നുമുള്ള കപടരാഷ്ട്രീയ ചിന്താഗതിയുടെ മുനയൊടിച്ചു.......ഈയവസരത്തില്‍ ഇത്തരമൊരു പോസ്റ്റ് വളരെ സ്വാഗതാര്‍ഹം തന്നെ......
ഫൈനല്‍ റൗണ്ട് പോളിംഗില്‍ വോട്ടുചെയ്യാന്‍ മറക്കരുതേ.. ഇവിടെ ക്ലീക്കുക
കൂടുതലൊന്നു പറയുന്നില്ലാ നല്ല പോസറ്റ്. കവിതാ കാർക്കറെയെ അടുത്ത ലോക സഭയിലേക്കുള്ള കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി കാണാം പുരോഹിതിനെ എതിർ പക്ഷത്തെ സ്ഥാനാർത്ഥിയായും. പിന്നെ വോട്ടു ചെയ്യാൻ നിൽക്കുന്ന കുറെ കഴുതകളെയും. ആശംസകൾ
Please change your template cant read anything
ഈ കമന്റിനു,മോഡറേഷനിൽ‘പബ്ലിഷ്’ അടിച്ചിട്ടും വന്നില്ല
ashkar
ഹേമന്ത്കാർക്കറെയും കാർക്കറെയുടെ ഭാര്യ കവിതാകാർക്കറെയും,
കുറിച് ഒർത്ത്ആ ഭിമാനികം നമുക്
Capt. Ranjith-താങ്കളുടെ സന്ദർശനവും അഭിപ്രായവും എന്റെ പോസ്റ്റിന്റെ അഭിമാനമായി ഞാൻ കരുതുന്നു.
ജിതേന്ദ്ര,കൃഷ്-ഡല്‍ഹിയില്‍ ഏറ്റുമുട്ടലില്‍ മരിച്ച മോഹന്‍ സിംഗ് ശര്‍മ്മയുടെ ഭാര്യയും അമര്‍ സിംഗ് വെച്ചു നീട്ടിയ ലക്ഷങ്ങള്‍ നിരസിച്ചിരുന്നത് ഓർമ്മയിൽക്കൊണ്ടുവന്നതിനു പ്രത്യേക നന്ദി.
ഇഞ്ചി,കൃഷ്,കുതിരവട്ടൻ,രാമചന്ദ്രൻ-സന്ദീപിന്റെ വീട്ടിലെ സംഭവങ്ങൾ പുതിയ ‘മാന’ങ്ങളിലേയ്ക്ക് വളരുന്നു.അഛന്റെ മാനം..മന്ത്രിയുടെ അപമാനം..നാട്ടുകാരുടെ ബഹുമാനം..ചെന്നിത്തലയുടെ തേയമാനം(വന്ന മുതലെടുപ്പ് പ്രസ്ഥാനം)മാദ്ധ്യമങ്ങളുടെ വരുമാനം(അധിക)
അനീഷ്,പേജൊന്ന് റിഫ്രെഷ് ചെയ്തുനോക്കു.മറ്റാർക്കും ഈ പ്രശ്നം പറഞ്ഞില്ലല്ലൊ.
ഈ പോസ്റ്റിന്റെ മനസ്സറിഞ്ഞെത്തിയ എല്ലാവരോടും ഒരുപാട് സന്തോഷം പറയട്ടെ? കമന്റുകളുടെ എണ്ണത്തിനല്ല,
കവിതാകാർക്കറെയ്ക്കുള്ള ധാർമ്മീക പിന്തുണ അറിയിയ്ക്കാൻ ഇവിടെയെത്തിയതിനു
എന്റെ കമന്റ് മോഡറേഷൻ പേജ് ഹാക്ക് ചെയ്യനൊരു ശ്രമം നടന്നതായിക്കാണുന്നു.
ഇത് നാല് പേർ അറിയാനായി ഇവിടെ എഴുതുകയാൺ.
കവിത കര്്ക്കറെയ്ക്കറിയാം, ഹേമന്ത് എന്തായിരിക്കും ആഗ്രഹിച്ചിരിക്കുക എന്ന്..
itharam postkalum athinu pinnile manassilumalle yadhartha bhartheeyatha nilanilkkunnath..
വളയിട്ടകയ്യിന്റെ ശക്തിക്ക് ഇതിലും വലിയ തെളിവു വേണോ മാളോരേ????
കൊള്ളാം വളരെ നന്നായിട്ടുണ്ട്.... സമകാലിക സംഭവങ്ങളോടു തീവ്രമായി പ്രതികരിക്കാനുളള മനസ്
അത് നഷ്ടപ്പെട്ടു പോകാതെ കാത്തു സൂക്ഷിക്കുമല്ലോ....... ഞാനൊരു പത്രപ്രവര്‍ത്തകനാണ് ....... ചിലകാര്യങ്ങളോട് വ്യക്തിപരമായി വിയോജിക്കുന്നു......
മംഗളാശംസകളോടെ
സന്ദീപ് സലിം
Post a Comment