Friday 28 November, 2008

വോട്ട് ചോദിച്ചാൽ....

26/11/2008
മുംബൈയിലൊഴുകിയ രക്തം മുതലാക്കി
വോട്ട് ചോദിയ്ക്കാനിറങ്ങുന്ന മനുഷ്യകീടങ്ങളെ
ഒന്നൊഴിയാതെ തള്ളിപ്പറയാനുള്ള വിവേകം
ഇൻഡ്യ കാണിയ്ക്കുമോ?

18 comments:

ഭൂമിപുത്രി said...

ഇവർ വോട്ട് ചോദിച്ചാൽ..

ശ്രീ said...

അതിനുള്ള വിവേകം പൊതുജനത്തിനുണ്ടാകുമോ?

കഷ്ടം തന്നെ

ശ്രീവല്ലഭന്‍. said...

Samsayam thanne. :-(

കിഷോർ‍:Kishor said...

നല്ല ചോദ്യം!

siva // ശിവ said...

ഒരിക്കലുമില്ല....

ജിജ സുബ്രഹ്മണ്യൻ said...

പൊതു ജനം എന്നും കഴുതകള്‍ ആയിരുന്നു.ഇനിയും അതിനൊരു വ്യത്യാസം കാണുമോ..സാധ്യത ഇല്ല

Rejeesh Sanathanan said...

മുതലാക്കുന്നവനെയും മുതലാക്കാന്‍ അവസരമൊരുക്കിയ അവസരവാദികളെയും തള്ളികളയണം.അങ്ങനെയല്ലേ വേണ്ടത്. അപ്പോഴേ അര്‍ത്ഥം പൂര്‍ണ്ണമാകൂ...

അല്ലേ ഭൂമിപുത്രീ....

mayilppeeli said...

അത്രയ്ക്കും ധൈര്യമൊന്നും നമ്മളുള്‍പ്പെടുന്ന പൊതുജനത്തിനുണ്ടെന്നു തോന്നുന്നില്ല......

Calvin H said...

ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ എല്ലാ കൂട്ടര്‍ക്കും പറയാന്‍ ഒരു കാര്യം ആയി.... :(

Anil cheleri kumaran said...

നമ്മളിതൊക്കെ ഒരാഴ്ച കൊണ്ട് മറക്കില്ലേ!!

Unknown said...

കാണിക്കും അല്ലാതെ എവിടെ പോകാൻ.അതാണ് ൻമ്മുടെ രാഷ്ടീയം.

അനില്‍@ബ്ലോഗ് // anil said...

ഓരോതുള്ളിച്ചോരയില്‍ നിന്നും ഒരായിരം വോട്ടുയരുന്നു. :)

ഹരീഷ് തൊടുപുഴ said...

ഇതൊക്കെ വല്ല നടപടിയുമുള്ള കാര്യമാണോ ചേച്ചീ...
ഇന്നു ഫ്രൈഡേ, നാളെ സാറ്റര്‍ഡേ... ഒരു ആഴ്ചകഴിയുമ്പോള്‍ പിന്നേം ഫ്രൈഡേ...
കാലോം മാറും...കഥേം മാറും...
വീണ്ടും കഴുതകള്‍ വോട്ടിനിറങ്ങും...
നമ്മള്‍ കഴുതകള്‍ വോട്ട് കൊടുക്കുകയും ചെയ്യും...

വികടശിരോമണി said...

ഭൂമീപുത്രീ,
ചോദ്യം പ്രസക്തമാണ്.
മനുഷ്യർ എന്നും കൂട്ടക്കൊല നടത്തുന്നവർക്ക് നായകസ്ഥാനം കൊടുത്താദരിക്കുന്ന ഒരു പരമ്പരാഗത ജനസമൂഹമാണ്.ഒറ്റയൊറ്റയായ കൊലകളെ അവൻ ഇഷ്ടപ്പെടുന്നില്ലെന്ന് മാത്രമല്ല,നിന്ദിക്കയും ചെയ്യുന്നു.കൂട്ടക്കൊലകളെ മാത്രമല്ല,അതു നടത്താൻ ചുക്കാൻ പിടിച്ചവരേയും ഫാഷിസത്തിന്റെ അധികാരപ്രയോഗത്തെയും അവർ സന്തോഷത്തോടെ ഏറ്റുവാങ്ങും.അടിയന്തരാവസ്ഥ വന്നപ്പോൾ “ഇപ്പോഴെങ്കിലും ഓഫീസിൽ കൃത്യസമയത്ത് ആളുണ്ടായല്ലോ”എന്നു പ്രകീർത്തിച്ചവരും നമുക്കിടയിലുണ്ടായിരുന്നു.
ഹിറ്റ്ലറുടെയും നാസിസേനയുടേയും തകർച്ചയല്ല,മറ്റൊന്നാണ് സംഭവിച്ചിരുന്നതെന്നു വെക്കുക,ആ രക്തദാഹിയുടെ ആധിപത്യചിന്ത സഫലമായിരുന്നെങ്കിൽ 1933ലെ തെരഞ്ഞെടുപ്പിൽ ഹിറ്റ്ലർക്കു ജനങ്ങൾ വോട്ട് ചെയ്തപോലെ,ലോകം അയാളെ അംഗീകരിക്കുമായിരുന്നു.അതിനു മുമ്പ് ചോരക്കളിയിലൂടെ ലോകം മുഴുവൻ സ്വന്തമാക്കുക എന്ന് സ്വപ്നം കണ്ടയാളെ,അലക്സാണ്ടറെ,നാമിന്ന് ‘മഹാൻ’എന്നാണല്ലോ പഠിക്കുന്നത്!

smitha adharsh said...

athinulla budhiyum,vivekavum manushyanu pande nashtamaayille?

Jayasree Lakshmy Kumar said...

കണ്ടു തന്നെ അറിയണം

ഒരു “ദേശാഭിമാനി” said...

ഇതുപോലുള്ള സുരക്ഷാവിടവുകള്‍ ഭരണപാളിച്ചയാണു എന്നു തീര്‍ത്തു പറയാന്‍ വയ്യ. എന്നിരുന്നാലും അടുത്ത തിരഞ്ഞെടുപ്പില്‍ ഇതു ഒരു തുരുപ്പു ചീട്ടായി ഇടതു സഖ്യവും, ബീജെപീ യും ഉയര്‍ത്തികാട്ടും. കോണ്‍ഗ്രസിനു അവര്‍ക്ക് പറ്റിയ പാളിച്ചകള്‍ പറഞ്ഞു മനസ്സിലാക്കി മുന്നോട്ടു പോയല്‍ അവരുടെ ഇമേജ് വര്‍ദ്ധിക്കും. എന്നാല്‍ ആരു ഭരണത്തില്‍ വന്നാലും പണത്തോടും , സ്വജനപക്ഷപാതത്തോടും സ്ഥാനമാനങ്ങളോടും ഉള്ള ആര്‍ത്തി വെടിഞ്ഞു ആത്മാര്‍ത്ഥമായി ഭരണം കൊണ്ട് പോയില്ലങ്കില്‍ ഇതിലും വലിയ വിപത്തുകളാണു ഭാവിയില്‍ സമീപിക്കെണ്ടിവരിക. കളവുകള്‍ വിശ്വസിക്കുന്ന കഴുതകളാണു പൊതുജനം. അതു കൊണ്ടല്ലേ ഇവിടെ രാഷ്ടീയത്തിന്റെ പേരില്‍ മരിക്കാനും, പണാര്‍ത്തിയുടെ ധനകാര്യസ്ഥാപനങ്ങളില്‍ പോയി കുടുങ്ങാനും, പരസ്യത്തിന്റെ പേരില്‍ സ്വന്തം സംസ്ക്കാരത്തെ തള്ളിപറയാനും, എടുക്കാന്‍ വയ്യാത്ത കടം വാങ്ങി ആത്മഹത്യകള്‍ ചെയ്യുന്നതും, നാടിനെ വിദേശികള്‍ക്കു വ്യഭിചരിക്കാന്‍ വിട്ടുകൊടുക്കുന്നതും അവസാനം സ്വബുദ്ധി ബദ്യധയായി അതിനെ ബുദ്ധിമാന്ദ്യം വരുത്തുവാന്‍ കള്ളിന്റെയും, ലഹിയുടെയും പുറകെ പോകുന്നതും- അതിനും കഴുതകള്‍ പരസ്യത്തിന്റെ വലയില്‍ കുടുങ്ങുന്നതുമ് മ്റ്റും-!
ശിവ ശിവ......

നമൂടെ അടിസ്ഥാനമായ ഭാരതീയ സംസ്കാ‍രത്തിന്‍ നിന്നു വന്ന വ്യതിചലനം ആണു നമ്മുടെ പാളിച്ച.

ഓരോ മനുഷ്യനു സ്വയം വിശാലമായി ചിന്തിക്കാന്‍ മെനക്കെടാത്തിടത്തോളം കാലം കുഴിയിനിന്നും പടുകുഴിയിലേക്കെ നമുക്കു പോകാനാവൂ!

ഭൂമിപുത്രി said...

അപ്പോൾ നമ്മുടെ ജനത്തിനെപ്പറ്റി ആർക്കുമൊരു
പ്രതീക്ഷയില്ലേ...????????????
ഫലം നിരാശയാണെങ്കിലും അഭിപ്രായം പറയാൻ വന്ന എല്ലാർക്കുമെന്റെ വലീ‍ീയൊരു നമസ്ക്കാരം.