Wednesday, 10 December, 2008

വളയണിക്കൈകൾ ഇത്ര മോശമോ?

ഭീകരാക്രമണം കഴിഞ്ഞ് മുംബൈയിൽ നടന്ന പ്രതിഷേധ പ്രകടനത്തിൽ നിന്നുള്ള
ഒരു ചിത്രമാണിത്.
ഉത്തരേന്ത്യയിൽ, നേതാക്കന്മാരേ അപമാനിയ്ക്കണമെന്നോ പരിഹസിയ്ക്കണമെന്നോ തോന്നുമ്പോൾ, അവർക്ക് വള സമ്മാനമായി കൊണ്ടുപോയി കൊടുക്കുന്ന ഒരു പതിവിനെപ്പറ്റി
എല്ലാവരും എപ്പോഴെങ്കിലും പത്രങ്ങളിൽ വായിച്ചുകാണും.
സ്ത്രീകളിടുന്ന വള പ്രയോജനശൂന്യതയുടേയും ഭീരുത്വത്തിന്റെയും ഒക്കെ ലക്ഷണമാണവർക്ക്.
എന്നുവെച്ചാൽ സ്ത്രീത്വത്തിന്റെ പ്രതീകം!.
തൊട്ടിലാട്ടുന്ന,വേണ്ടിവന്നാൽ തോക്കെടുക്കാൻ വരെ തയാറാകുന്ന, വളയണിക്കൈകൾക്ക് യാതൊരു വിലയുമില്ലെന്നും നിഷ്ഫലമാണെന്നും
വിശ്വസിയ്ക്കുന്ന പെണ്ണുങ്ങൾ തന്നെ,മന്ത്രിമാരെ വളയണിയിയ്ക്കാൻ ജാഥയായിപ്പോകാറുമുണ്ട്.
ആയിരക്കണക്കിനു കുടുംബങ്ങൾ അടുപ്പിൽ തീപുട്ടുന്നത് ഇവർ പുഛിയ്ക്കുന്ന
ഈ ‘ബാർഗേൾസ്’നൃത്തം ചെയ്യുന്നത്കൊണ്ടാൺ.

28 comments:

ഭൂമിപുത്രി said...

വളയുടെ പ്രതീകം

maithreyi said...

valayanikkaikal ottum mosamalla!

ചിത്രകാരന്‍chithrakaran said...

ഹഹഹ...!!!
പ്രിയ ഭൂമിപുത്രി,
അങ്ങനെയാണോ ചിന്തിക്കുന്നത് ?
പോര്‍ച്ചട്ട അണിയേണ്ട ആണുങ്ങള്‍ ഭീരുക്കളയി
ഒഴിഞ്ഞുമാറുമ്പോള്‍ അവരെ സ്ത്രീകള്‍ പരിഹസിക്കുന്ന രീതിയാണ് വളയഴിച്ചുകൊടുത്ത്
വീട്ടില്‍ കുട്ടികളെ നോക്കിയിരുന്നോ എന്ന സൌജന്യം. ഞങ്ങള്‍ യുദ്ധത്തിനു പൊയ്ക്കോളാമെന്ന സ്ത്രീകളുടെ പരിഹാസമാണത്.
രജപുത്രരുടെ ആത്മബോധത്തില്‍ നിന്നുമാണ്
അതുണ്ടാകുന്നത്.

എന്നാല്‍ ശൂദ്രരാജാക്കന്മാരേയും,പെണ്ണുങ്ങളുടെ മുലക്കച്ച കീറലും മോഷണവും പിടിച്ചുപറിയുമാണ് സൈനിക സേവനം എന്നു
കരുതിയിരുന്ന നായര്‍ പട്ടാളത്തേയുംമാത്രം കണ്ടു ശീലിച്ചതിനാല്‍ നമുക്ക് ആണുങ്ങളും
പെണ്ണൂങ്ങളും തമ്മിലുളള വ്യത്യാസം തിരിച്ചറിയുന്നില്ല എന്നതാണ് പ്രശ്നം :)

സ്ത്രീകളേയും കുട്ടികളേയും സംരക്ഷിക്കാന്‍കഴിവുളള ധീരനായിരിക്കണം അണ്. അല്ലാതെ ഭീരുവാകരുത്.

കാന്താരിക്കുട്ടി said...

സ്ത്രീകള്‍ ഒരിക്കലും പുരുഷന്മാരേക്കാള്‍ മോശക്കാരല്ല.ഇന്നും ചില സ്ഥലങ്ങളില്‍ ആണുങ്ങള്‍ മദ്യപാനികളായി കഴിയുംപ്പോള്‍ സ്ത്രീകള്‍ ജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്നുണ്ട്.ഒരിക്കലും അവര്‍ മോശക്കാരല്ല.തോക്കു പിടിക്കാനും ചങ്കൂറ്റം ഉള്ളവരാണു നമ്മുടെ സ്ത്രീകള്‍ !

ചിത്രകാരന്‍chithrakaran said...

ഈ കപട സ്ത്രൈണ ലോകത്ത് അല്‍പ്പസമയമെങ്കിലും ഒരു അണായിരിക്കാന്‍ വേണ്ടിയാണ് കേരളത്തിലെ പുരുഷജന്മങ്ങളില്‍ അധികപേരും
മദ്യപിക്കുന്നതെന്നാണ് ചിത്രകാരന്റെ നിരീക്ഷണം.
:)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ഇത്‌ സ്ത്രീകളെ അപമനിക്കാനാണെന്ന് കരുതുന്നില്ല.
ചിത്രകാരന്റെ ആദ്യ കമന്റിനോട്‌ യോജിക്കുന്നു.

annamma said...

വളയുടെ പ്രതീകം = a big zero with different colours.
വളയണിഞ്ഞ കൈകളുടെ കുഴപ്പമല്ല.
ഭൂമിപുത്രിയുടെ കമന്ട് കണ്ടൂ, ലോകമാന്ദ്യം. എന്ടെ കാവ്യഭാവനയേയും ബാധിച്ചുവെന്നാണു തോന്നുന്നത്.

poor-me/പാവം-ഞാന്‍ said...

ചിത്രത്തിനും പ്രയോഗത്തിനും കുഴപ്പമില്ല.
അതായതു വള സ്ത്രീ അണിയുമ്പോള്‍ അതില്‍ കുഴപ്പമില്ല.ഇവിടെ ആണത്തമില്ലാത്തവനെ എന്നര്‍ത്ഥമുള്ളൂ..
പെണ്ണാത്തമില്ലാത്ത പെണ്ണു പോലെ!
ബസ് ഖതം!

ഗീത് said...

പുരുഷന് സ്ത്രീയെക്കാള്‍ ശാരീരികമായ കരുത്ത് കൂടുതല്‍ തന്നെ. അതുപോലെ ധൈര്യവും കൂടും എന്നാണ് പൊതുസങ്കല്‍പ്പം. ഈ സങ്കല്‍പ്പത്തിനു വിപരീതമായി പുരുഷന്‍ ഭീരുത്വം കാട്ടുമ്പോഴാണ് വള സമ്മാനമായി ഏകുന്നത്. വള സ്ത്രീത്വത്തിന്റെ പ്രതീകം. ഭീരുവായ പുരുഷന് വള നല്‍കുന്നതുകൊണ്ട് വളയുടേയോ വളയണിയുന്ന സ്ത്രീകളുടേയോ മഹത്വം ഇല്ലാതാകുന്നില്ല.

അല്ലെങ്കില്‍ തന്നെ സ്ത്രീയേയും പുരുഷനേയും ഇങ്ങനെ താരതമ്യം ചെയ്യേണ്ടതില്ല. പുരുഷന് ഒരു കര്‍മ്മം സ്ത്രീക്ക് മറ്റൊരു കര്‍മ്മം. ഒരാള്‍ നിര്‍വഹിക്കുന്ന പലതും മറ്റേയാള്‍ക്ക് അസാദ്ധ്യവും.

വികടശിരോമണി said...

പോർച്ചട്ടയണിഞ്ഞ് യുദ്ധത്തിനിറങ്ങേണ്ടവർ ആണുങ്ങൾ.പെണ്ണുങ്ങൾ ഭീരുക്കൾ.ഞങ്ങൾ യുദ്ധത്തിനു പോകാമെന്ന് പെണ്ണുങ്ങളുടെ പരിഹാസം.
എന്തൊക്കെ നിരീക്ഷണങ്ങൾ!
പെണ്ണുങ്ങൾ അശക്തരും,ആണുങ്ങൾ ധീരരുമാണെന്നു പറഞ്ഞാൽ സമ്മതിക്കാനും നാട്ടിൽ പെണ്ണുങ്ങളുണ്ട്.
സാറാജോസഫിന്റെ നേതൃത്വത്തിൽ സമരം നടന്നതോർക്കുന്നു,ചൂലും പിടിച്ചുകൊണ്ട്.
ഞങ്ങൾക്ക് ആയുധമായി ചൂലേ ഉള്ളൂ എന്ന് ഫെമിനിസ്റ്റുകൾ തന്നെ സമ്മതിച്ചാൽ പുരുഷമേലാളർക്ക് കാര്യങ്ങൾ എളുപ്പമാണല്ലോ.
ചരിത്രപരമായ സാങ്കേതികദാസ്യവും,സാങ്കേതികമായ ചരിത്രദാസ്യവും ആധുനികസ്ത്രീയേയും അടിമയാക്കുന്നു,അത് പൊട്ടിച്ചെറിയാതെ പെണ്ണ് ഒന്നിൽ‌നിന്നും മോചിതമാകുന്നുമില്ല.

രണ്‍ജിത് ചെമ്മാട്. said...
This comment has been removed by the author.
രണ്‍ജിത് ചെമ്മാട്. said...

വളരെ ശരിയാണ്...
ഓരോ വേവിന് പിന്നിലും പുകയുന്ന വിറക് കൊള്ളികളുണ്ട്...

കൂട്ടുകാരന്‍ said...

ഭരണാധികാരികളെ കളിയാക്കാൻ മാത്രമായിരുന്നു ആ ബാനറ്..

ഇത്തിരി മസാല “ബാർ ഗേൾസ്” ചേർത്തു...:))

Anonymous said...

അതായത്‌ സ്ത്രീകള്‍ക്ക്‌ പുരുഷന്മാരെ അപേക്ഷിച്ച്‌ ശക്തിയും ധൈര്യവും കുറവാണെന്ന്. അത്‌ പോലെ സ്ത്രീകളെ അപേക്ഷിച്ച്‌ പുരുഷന്മാര്‍ക്ക്‌ ആര്‍ദ്രതയും വാത്സല്യവും കുറവാണ്. ഇത്‌ ഒരു മുസ്ലിയാര്‍ പറഞ്ഞാലത്തെ പുകില്‍ കണ്ടതല്ലേ

ചാണക്യന്‍ said...

ഭൂമിപുത്രി,
വളയണിക്കൈകള്‍ മോശമല്ല,
പക്ഷെ വളയണിയിക്കേണ്ട കൈകള്‍ പതറുന്നത് മോശം തന്നെയാണ്....
ചിത്രകാരന്റെ അഭിപ്രായത്തോട് യോജിക്കുന്നു...

ഭൂമിപുത്രി said...

ഈ പടങ്ങളിട്ടതിലൂടെ ഞാൻ പറയാൻ ശ്രമിച്ചത് വ്യക്തമാക്കി എഴുതേണ്ടിയിരുന്നുവെന്ന് തോന്നുന്നു.
ചിത്രകാരൻ പറഞ്ഞതുപോലെ രജപുത്രരുടെ ഇടയിൽനിന്ന് വന്ന ആചാരമാകും.
യുദ്ധസന്നധരായിരുന്ന വീരവനിതകൾ പറഞ്ഞിരുന്നതൊന്നുമല്ല ആ ബോർഡും പൊക്കിപ്പിടിച്ചുകൊണ്ടു നിൽക്കുന്ന മാന്യദേഹം ഉദ്ദേശ്യിയ്ക്കുന്നതെന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ലല്ലൊ.
മലയാളം സിനിമകളിലൊക്കെ സ്ത്രീകളെ പരാമർശിയ്ക്കുമ്പോൾ സ്ഥിരമായി കേട്ടു വരാറുള്ള ഡയലോഗിന്റെ ഒരു ഭാഗമുണ്ട്-
“ നീ/അവൾ വെറുമൊരു പെണ്ണല്ലേ?”
പെണ്ണിനു സമൂഹം കൽ‌പ്പിച്ചിരിയ്ക്കുന്ന മൂല്യം മനസ്സിലാകാൻ ഇത് പോരെ?
നിഷ്ക്രിയരായ നേതാക്കളെ വളയിടീയ്ക്കുമ്പോൾ പറയുന്നതും അത് തന്നെ.
‘നീ വെറും പെണ്ണ്!’
സ്ത്രീത്വത്തെ ബഹുമാനിയ്ക്കുന്ന ഒരു വ്യവസ്ഥിതിയിൽ,സ്ത്രീയെന്നാൽ രണ്ടാംതരമാണെന്ന് വിവക്ഷിയ്ക്കുന്ന ഈ തരം രീതികളുണ്ടാകില്ലായിരുന്നു.

ഇതിനൊക്കെ വിപരീതമായി,നമ്മുടെ നാട്ടിൽ
‘പട്ടും വളയും’കൊടുത്താദരിയ്ക്കുന്ന ഒരു രീതിയുണ്ടായിരുന്നു.
വടക്കെയിൻഡ്യയിലതുണ്ടായിരുന്നോ എന്ന് സംശയം.

കിഷോര്‍:Kishor said...

ഭൂമിപുത്രി, വളരെ നല്ല നിരീക്ഷണം!

ഹില്ലാരി ക്ലീണ്ടണായിരുന്നു അമേരിക്കൻ പ്രസിഡന്റെങ്കിൽ അവർ ഈ വളവാങ്ങി കൈയിലിട്ടേനെ!!! അല്പമെങ്കിലും സ്വത്വബോധമുള്ള ഒരു സ്ത്രീയും ഇഷ്ടപ്പെടില്ല ഇത്തരം ലിംഗവിവേചനത്തിൽ അടിസ്ഥിത്മായ പ്രതീകങ്ങളെ ചോദ്യം ചെയ്യും.. ചെയ്യണം.


ഇന്ദിരാഗാന്ധി ഭരിച്ച നാടാണ് നമ്മുടേത്.. മറക്കണ്ട...

ബിനോയ് said...

നല്ല വിഷയം. പക്ഷെ പ്രതികളെ വിട്ടു പ്രതീകങ്ങളെ വെട്ടയാടിയതുകൊണ്ടായില്ല. ചിത്രകാരന്‍ പറഞ്ഞതില്‍ കാര്യമുണ്ട്.

'കല്യാണി' said...

nalla post....

മുസാഫിര്‍ said...

എന്തൊക്കെ പറഞ്ഞാലും വള സ്ത്രൈണത്രത്തിന്റെ പ്രതീകം തന്നെയല്ലെ ഭൂമിപുത്രി.പിന്നെ അവര്‍ എവിടെയെല്ലാം ചെന്നെത്തണമെന്നു തീരുമാനിക്കുന്നതും അവര്‍ തന്നെ.ഒന്നിനും ആരും വിലക്ക് കല്‍പ്പിച്ചിട്ടില്ലല്ലോ.

Inji Pennu said...

ഭൂമിപുത്രി
ഇത് പണ്ട് മുഷാറഫ് പറഞ്ഞിട്ടുണ്ട്, ഇന്ത്യ ആക്രമിച്ചാല്‍ തിരിച്ച് ആക്രമിക്കാതിരിക്കാന്‍ പാകിസ്താനില്‍ വളയണിഞ്ഞ കൈകളല്ലായെന്ന്.
പാവം മുഷാറഫ്, ഇവിടുത്തെയൊക്കെ ഫോര്‍ സ്റ്റാര്‍ സ്ത്രീ ജെനറലിനെ കണ്ടെങ്കില്‍ സല്യൂട്ട് അടിച്ചേനെ.

ചിത്രകാരന്‍ ഭയരങ്കര തമാശക്കാരനാണെന്ന് തോന്നുന്നു. ചിത്രകാരനു അവര്‍ണ്ണ/സവര്‍ണ്ണ ഫലിതങ്ങളും പ്രയോഗങ്ങളും ഒക്കെ പെട്ടന്നങ്ങട് മനസ്സിലാവും. പക്ഷെ സ്ത്രീ/പുരുഷ പ്രയോഗങ്ങള്‍ മനസ്സിലാക്കാന്‍ ശ്ശി പാട് തന്ന്യല്ലേ?

മുരളിക... said...

ആരാണീ സ്ത്രീ? അപ്പൊ പുരുഷനോ??
ഇതിന്റെയൊക്കെ അടയാളം എന്താണ്?

ഭൂമിപുത്രി said...

വിലയേറിയ അഭിപ്രായം പങ്ക് വെയ്ക്കാൻ വന്ന എല്ലാരോടും സന്തോഷം പറയട്ടെ.
ഞാനും വളയിടാറുണ്ട്.എന്റെ സ്ത്രീത്വത്തിന്റെ ആഘോഷമാണത്.ഭീരുത്വത്തിന്റെ ലക്ഷണമല്ല.എന്റെനയം ഒരു കമന്റിലൂടെ വ്യക്തമാക്കിക്കഴിഞ്ഞതുകൊണ്ട് കൂടുതലെഴുതുന്നില്ല.വികടനും കിഷോറും അതൊന്നുകൂടി വിശദമാക്കിയതിനു പ്രത്യേകനന്ദി.
ബിനോയ്,ഇവിടെ വേട്ടയാടലൊന്നുമില്ല.ഒരു നിരീക്ഷണവും അതിനു പുറകിലേയ്ക്കുള്ള വായനയും മാത്രം.
ഇഞ്ചീ,ചിത്രകാരനു ഫോബിയകൾ കൂടിവരുകയാവുമോ? :-))

Sureshkumar Punjhayil said...

Theerchayayum.. Valare Nannayi...!

നരിക്കുന്നൻ said...

വളയുടെ പ്രതീകം...

വള ആര് ധരിക്കട്ടേ ധരിക്കാതിരിക്കട്ടേ... ആ പ്രതിഷേദക്കാർ ചൂണ്ടിയത് നമ്മുടെ രാഷ്ട്രീയക്കാർക്ക് നേരെയാണെങ്കിൽ അത് ഭീരുത്വത്തിന്റെ അടയാളം കാണിച്ചത് തന്നെയാണ്. 130 കോടി ജനങ്ങളിലേക്ക് നുഴഞ്ഞ് കയറി ഒരു രാജ്യത്തിന്റെ മൊത്തം മാനം ചോദ്യം ചെയ്യുന്ന ഭീകരരെ അമർച്ച ചെയ്യാൻ കഴിയാത്തത്, നമ്മുടെ നാടിന്റെ സമാധാനങ്ങളിലേക്ക് അഹങ്കാരത്തോടെ തോക്ക് ചൂണ്ടിയത് രാഷ്ട്രീയ നേതാക്കളുടെ ഭീരുത്വം കൊണ്ട് തന്നെയാണ്.

ഉഷാകുമാരി.ജി. said...

വളയോടുള്ള കുറേ പ്രതികരണങ്ങള്‍ വായിച്ചു.കൊള്ളാം...സ്ത്രൈണതയുടെ ആഘോഷങ്ങളിലെ പരിക്കുകളും കാണാതെ പോകെണ്ട...

ഭൂമിപുത്രി said...

നരിക്കുന്നൻ,ഉഷാകുമാരി-അഭിപ്രായം പങ്കുവെയ്ക്കാൻ എത്തിയതിൽ സന്തോഷംട്ടൊ

wayanadan said...

ഭൂമി പുത്രി
വളവിശേഷം വായിക്കാന്‍ കുറച്ചു വൈകി ...
ഇന്ന് ഡല്‍ഹിയില്‍ നിന്നും മറ്റൊരു വാര്‍ത്തയുണ്ട് ....
വാലന്‍ന്റൈന്‍ദിന ആഘോഷങ്ങള്‍ക്കെതിരെ ഭീഷണിയുയര്‍ത്തിയ മംഗലാപുരത്തെ ശ്രീരാമ സേന നേതാക്കള്‍ക്ക് ദില്ലിയിലെ വനിതാ സംഘടനകള്‍ അയച്ചുകൊടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത് എന്താണെന്നോ ...?
പിങ്ക് നിറത്തിലുള്ള അടിവസ്ത്രങ്ങള്‍ ....
എന്താവാം അതിന്റെയൊരു ലോജിക് ...?
അടിവസ്ത്രം എന്നത് പറ്റെ അബദ്ധമായ ഒരു സാധനമാണോ ...?
അതും പിങ്ക് ...