Sunday, 21 February 2010

അമ്മേ ഞാനൊന്ന് ചോദിയ്ക്കട്ടെ?

ഇത് ഞാനൊരു പ്രമുഖ മലയാളപത്രത്തിന്റെ ‘വായനക്കാരുടെ കത്തുകൾ’ എന്ന് പംക്തിയിലേയ്ക്കയച്ചതാണ്.

പ്രതീക്ഷിച്ചതുപോലെത്തന്നെ അവരത് പ്രസിദ്ധീകരിച്ചില്ല.

ഇവിടെയിടാൻ ആരുടെയും സഹായം വേണ്ടല്ലൊ.


സിനിമാക്കാർക്ക് ഇപ്പോഴത്തെ പ്രധാന പ്രശ്നം തിലകനാണ്.

കലക്കവെള്ളത്തിൽ മീൻ പിടിയ്ക്കാൻ രാഷ്ട്രീയക്കാരടക്കം പലരും ഇറങ്ങുന്നു...സമ്മേളനങ്ങൾ വിളിച്ചുകൂട്ടുന്നു...ചാനലുകളിലൂടെ ആക്രോശിയ്ക്കുന്നു..പൊടിപൂരം.

മറുവശത്ത് ഭയപ്പെടുത്തുന്ന കൃത്യതയോടെ കൈവിരലിലെണ്ണാവുന്നത്രയും മാസങ്ങൾ കൂടുമ്പോൾ

നാൽ‌പ്പതുകളിലും അമ്പതുകളിലുമെത്തുന്നവർ, മലയാളസിനിമയ്ക്ക് അമൂല്യമായ ചില ജീവിതങ്ങൾ,

ലഹരിയിൽമുങ്ങിത്താഴ്ന്നില്ലാതാകുന്നു.


അമ്മ’യോടൊരു ചോദ്യം.

മലയാളസിനിമയിൽ കാമ്പും കരുത്തുമുള്ള കലാകാരന്മാർ ഓരോരുത്തരായി കരള് വാടി അരങ്ങൊഴിഞ്ഞുതുടങ്ങിയത് വർഷങ്ങൾക്ക് മുൻപാണ്.

ഈയടുത്ത കാലത്തായി അതിന്റെ ആക്കം വർദ്ധിച്ചിരിയ്ക്കുന്നു.

ചിലർ ആശുപത്രിയിൽ കയറിയിറങ്ങിക്കൊണ്ടിരിയ്ക്കുന്നു

എപ്പോഴാണ് കൂടുതൽ പേരുകൾ ആ പട്ടികയിൽ ചേരുക എന്നറിയില്ല.

ഈ ‘മാരകരോഗ’ത്തെ-എന്നു തന്നെപ്പറയട്ടെ-തടയാനുള്ള ഇഛാശക്തി

(വന്നുകഴിഞ്ഞുള്ള ചികിത്സയോ മരിച്ചുകഴിഞ്ഞ് കുടുംബത്തിനുള്ള ധനസഹായമോ അല്ല)

‘അമ്മ’ എന്തുകൊണ്ടാണ് കാണിയ്ക്കാത്തത്?

മദ്യത്തിനടിമയായിക്കൊണ്ടിരിക്കുന്നവരെ അതിൽനിന്ന് പിന്തിരിപ്പിയ്ക്കാനും,കൂടുതൽ പേർ മദ്യപാനശീലത്തിലേയ്ക്ക് എത്തിപ്പെടാതിരിയ്ക്കാനുമുള്ള ഒരു കർമ്മപദ്ധതിയ്ക്ക് തുടക്കമിടുന്നതിനെപ്പറ്റി ആലോചിയ്ക്കുന്നില്ലെങ്കിൽ,കാലം അതിനാവശ്യപ്പെടുന്നത് കനത്ത വിലയായിരിയ്ക്കും

പരസ്പരം ചെളിവാരിയെറിയുകയും സംഘം ചേർന്നു മലയാള സിനിമയിലെ അന്തരീക്ഷം ദുഷിപ്പിയ്ക്കുകയും ചെയ്യുന്നത് നിർത്തി ക്രിയാത്മകമായ ഒരു വഴിയിലേയ്ക്ക് ‘അമ്മയും മക്കളും’ നീങ്ങുന്നത് കാണാൻ ഞങ്ങൾ സാധാരണക്കാരായ സിനിമാപ്രേമികൾക്ക് അതിയായ ആഗ്രഹമുണ്ട്.

17 comments:

ഭൂമിപുത്രി said...

അമ്മയ്ക്കൊരു ചോദ്യം

Mahesh Cheruthana/മഹി said...

പ്രിയപ്പെട്ട ഭൂമിപുത്രി,

നമ്മുടെ മാധ്യമങ്ങള്‍ക്കു വ്യക്തമായ ലക്ഷ്യങ്ങളുണ്ട് ,അവര്‍ക്ക് അനിഷ്ടമായത് പ്രസിദ്ധികരിക്കില്ല!
വിവാദങ്ങളുടെ ഈ ഭൂമികയില്‍ മറ്റൊരു വിവാദത്തിനു തിലകന്‍ തിരികൊളുത്തികഴിഞ്ഞു!അമ്മയോടുള്ള ചോദ്യത്തിന്റെ ഉദ്ദേശ ശുദ്ധി തികച്ചും ന്യായമാണു!

ഈ ബൂലോകത്തിലൂടെ അമ്മ ഇതു മനസ്സിലാക്കുമെന്നു കരുതാം !
ആശം സകള്‍

അനില്‍@ബ്ലോഗ് // anil said...

ഛായ് , സ്മോളടിക്കുന്നതിനു വിലക്കോ?
തട്ടിപ്പോകണ്ടവര്‍ തട്ടിപ്പോകുന്നു, ഇപ്പോള്‍ ജീവിച്ചിരിക്കുന്നവര്‍ എല്ലാം സ്മോളടിക്കാത്തവരാണോ?

devoose said...

അമ്മേ അമ്മേ അവിടുത്തെ മുന്നില്‍ ഞാനാര് ദൈവമാര്?

Anonymous said...

Ammakku makkal pala vidham
mega makkal super makkal sada makkal
kashu undenkil ennum mega makkal aakam
thilakan verum sada makan

smitha adharsh said...

അമ്മയെന്ന സംഘടന നീതിയ്ക്കു വേണ്ടി നില കൊള്ളുന്നുണ്ടോ എന്നാ കാര്യത്തില്‍ സംശയം ഉണ്ട്..പോസ്റ്റില്‍ പറഞ്ഞ പല കാര്യങ്ങളും എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതാ..പുറം മോടിയ്ക്ക് പിന്നാമ്പുറത്തെ നാറുന്ന കാര്യങ്ങള്‍ പിന്നീടെപ്പോഴും അതിശയോക്തി കലര്ന്നതാണോ എന്ന് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്.പരസ്പരം ചെളി വാരിയെറിയുന്ന ആളുകള്‍ക്കിടയില്‍ നന്മ അവശേഷിക്കുന്നുണ്ട് എന്ന് വെറുതെ.............വിചാരിക്കാം..ല്ലേ..

ഷൈജൻ കാക്കര said...

ഭുമിപുത്രി,

അമ്മ “ഈ വഴിയിൽ” എന്തെങ്ങിലും ചെയ്യുകയോ ചെയ്യാതിരിക്കുകയൊ ചെയ്യട്ടെ.

AMMA യുടെ പ്രഖ്യപിത ലക്ഷ്യംപോലും നടപ്പാക്കൻ പറ്റുന്നില്ല, താൻപോരിമയാണ്‌ നിലനിൽക്കുന്നത്‌!

Typist | എഴുത്തുകാരി said...

അതെ,പത്രത്തിലവര്‍ ഇട്ടില്ലെങ്കിലും ഇങ്ങനെ ഇടാന്‍ നമുക്കൊക്കെ ഒരു വഴിയുണ്ടല്ലോ.

അമ്മയും മാക്ടയും ഫെഫ്കയും .. അമ്മയുടെ ലക്ഷ്യം എന്താണെന്നു പോലും അറിയുന്നില്ല.അവര്‍ക്കൊക്കെ എവിടെ നേരം? ഇപ്പോള്‍ തിലകന്റെ പ്രശ്നം. രണ്ടു കൂട്ടരും തമ്മില്‍ സംസാരിച്ചു തീര്‍ക്കാവുന്നതേയുള്ളൂ. അതിനിപ്പോള്‍ ചാനലുകളില്‍ ചര്‍ച്ചയോട് ചര്‍ച്ച, വിഴുപ്പലക്കല്‍.

the man to walk with said...

ammayude kaaryam kashtam

ശ്രീ said...

എല്ലാവരും ഇതേ കാരണം കൊണ്ടാകണമെന്നില്ലല്ലോ ചേച്ചീ അരങ്ങൊഴിയുന്നത്...

എന്നാലും ശ്രദ്ധേയമായ വിഷയം തന്നെയാണ്.

ഭൂമിപുത്രി said...

വായിയ്ക്കാനും അഭിപ്രായമെഴുതാനും സമയം കണ്ടെത്തിയ എല്ലാവരോടും എന്റെ സന്തോഷം പറയട്ടെ.
മോഹൻലാലിന്റെ ബ്ലോഗിലും ഞാനിതിന്റെ ലിങ്ക് കൊടുത്തിരുന്നു.കമന്റ് വെളിച്ചം കാണുമെന്ന് ഒട്ടും വിചാരിച്ചില്ലെങ്കിലും,അതിനുള്ള ആർജ്ജവം അദ്ദേഹത്തിനുണ്ടായി.

ചേച്ചിപ്പെണ്ണ്‍ said...

kollamallo ...

Manoraj said...

വിഷയം കാലീകം. മാധ്യമങ്ങൾ ഇതൊന്നും പ്രസിദ്ധീകരിക്കില്ല. പക്ഷെ ശ്രീ പറഞ്ഞപോലെ എല്ലാവരും അരങ്ങൊഴിയുന്നത് ഇതേ കാരണം കൊണ്ടാകണമെന്നില്ല

ശാന്ത കാവുമ്പായി said...

അതെങ്ങനെ ശരിയാവും ഭൂമിപുത്രീ നാടോടുമ്പോള്‍ നടുവേ ഓടണം എന്നല്ലേ പറയാ.പക്ഷേ അമ്മയുടേം മക്കളുടേം കാര്യമാവുമ്പോള്‍ അതു മതിയോ?അവരുടെ പിറകേ നാടോടണ്ടേ?മദ്യത്തിന്റെ പിറകേ നാടിനെ ഓടിക്കുന്നത് അവരും കൂടിയല്ലേ?

നന്ദ said...

ഓ.ടോ. ബസ് ലിങ്ക് കണ്ട് ഈ വഴി വന്നതാ. ഈ ടെമ്പ്ലേറ്റും നീലക്കളര്‍ ഫോണ്ടും കൂടെ ചേരുന്നില്ല. വായിക്കാന്‍ ബുദ്ധിമുട്ടാണ്.

Anonymous said...

:( സോറി. പേജ് ലോഡ് ആവാന്‍ നേരം കുറെയെടുത്തു, അതിനു മുന്നെയാണ് കമന്റിയത്. ഇപ്പോ കുഴപ്പോന്നൂല്ല.
മുന്നെ ഇട്ട കമന്റ് മായ്ക്കണേ.
:)

പോസ്റ്റിലെ വിഷയത്തെപ്പറ്റി: നടക്കുന്ന കാര്യമാണോ.

Sureshkumar Punjhayil said...

Ammayum Makkalum...!

Ashamsakal...!!!