Friday, 2 January, 2009

മമ്മുട്ടിയുടെ ബ്ലോഗിനെപ്പറ്റി അൽ‌പ്പം കൂടി

ഹാവൂ!മമ്മൂട്ടിയുടെ ബ്ലോഗിൽ എന്റെ കമന്റ് വന്നൂട്ടൊ.
ഒരല്പം വിമർശനാത്മകമായി എഴുതിയതുകൊണ്ട് മോഡറേറ്റർ ഹനിച്ചുകളഞ്ഞുവോയെന്നൊരു സംശയമുണ്ടായിരുന്നു.

ഇനിയെന്റെ നയം വ്യക്തമാക്കട്ടെ-
എനിയ്ക്കങ്ങിനെ അന്ധമായ ആരാധന ആരോടുമില്ല.
പക്ഷെ എന്തെങ്കിലുമൊരു കല കയ്യിലുള്ളവരോട് എപ്പോഴും മതിപ്പാൺ(മറ്റേതൊരു വിഭാഗത്തേക്കാളും)

മമ്മൂട്ടിയും മോഹൻലാലുമൊക്കെ,മറ്റിൻഡ്യൻ ഭാഷകളിലെ നടന്മാരുമായി താരതമ്യം ചെയ്യുമ്പോൾ,നമുക്കെന്നും അഭിമാനിയ്ക്കാവുന്ന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പക്ഷെ,അഭിനേതാക്കൾ എന്ന നിലയിൽ,ഇന്നത്തെ അവരുടെ
പൊതുവെയുള്ള അപകർഷത്തിന് കാരണമെന്താണ്?
ഇന്നത്തെ മലയാളസിനിമ,ഒഴുക്കുനിലച്ച് അഴുക്കു കെട്ടി കിടക്കേണ്ടി വന്നതിന് ആരൊക്കെയാൺ ഉത്തരവാദികൾ?

ഇതൊക്കെ നമ്മുടെ ബ്ലോഗുകളിൽ ഗൌരവമായി ചർച്ചചെയ്യുമെങ്കിൽ,ബ്ലോഗ് ലോകത്തെത്തിയ മമ്മൂട്ടി ഒരു പക്ഷെ കാണുമായിരിയ്ക്കും.
അല്ലെങ്കിൽ നമുക്കിതൊക്കെ അദ്ദേഹത്തിന്റെ ബ്ലോഗിൽച്ചെന്നു പറയാം (പക്ഷെ,സിനിമ ചർച്ച ചെയ്യാൻ താല്പര്യമില്ല എന്ന് ആദ്യമേ പറഞ്ഞിട്ടുണ്ട്-വെറുതെ അലമ്പുണ്ടാക്കാനായി വായിൽത്തോന്നുതൊക്കെ എഴുതിവിടുന്നവരെ ഒഴിവാക്കാനാകും).

സത്യം പറഞ്ഞാൽ അതെന്നെ നിരാശപ്പെടുത്തി.
മമ്മൂട്ടിയുടെ നമുകിഷ്ട്ടപ്പെട്ട വേഷങ്ങളെപ്പറ്റി അദ്ദേഹത്തിനറിയാൻ താല്പര്യമുണ്ടാകില്ലേ? എന്തുകൊണ്ട് ചില വേഷങ്ങൾ ഇഷ്ട്ടപ്പെട്ടില്ല എന്നും അറിയണമെന്നുണ്ടാകില്ലേ?
നല്ല സിനിമയെപ്പറ്റിചർച്ചചെയ്യാൻ താല്പര്യമുണ്ടാകില്ലേ?


മമ്മൂട്ടിയുടെ ബ്ലോഗിൽ, ഒരു പൌരൻ എന്ന നിലയ്ക്കുള്ള അദ്ദേഹത്തിന്റെ ആകാംക്ഷകൾക്കൊപ്പം,ഒരു അഭിനേതാവെന്നെ നിലയ്ക്കുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ഇടം നേടുമെന്ന് പ്രതീക്ഷിയ്ക്കുന്നു.

15 comments:

ഭൂമിപുത്രി said...

എന്റെ നയം വ്യക്തമാക്കണ്ടേ?

ശ്രീവല്ലഭന്‍. said...

മമ്മൂട്ടി ബ്ലോഗ് എഴുതുന്നത് കണ്ടപ്പോള്‍ ഒരു ജിജ്ഞാസ തോന്നി. :-)

ശിവ said...

സിനിമാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല..... അദ്ദേഹത്തിനും താല്പര്യം കുറെ വ്യാകുലതകള്‍ പങ്കു വയ്ക്കാന്‍ മാത്രം......

കിഷോര്‍:Kishor said...

മമ്മൂട്ടിയും മോഹന്‍ലാലും രജനിയെയും കമലിനെയും പോലെ സിനിമകളുടെ എണ്ണം കുറയ്‌ക്കണം. പ്രായം കുറച്ചായില്ലേ? കൊല്ലത്തില്‍ രണ്ടോ മൂന്നോ വേഷങ്ങള്‍ മാത്രം ചെയ്യൂ... അതും പ്രായത്തിനൊത്തവ മാത്രം.

പുതു തലമുറ വന്നാലെ മലയാള സിനിമ രക്ഷപ്പെടുള്ളൂ....

ചിത്രകാരന്‍chithrakaran said...

മമ്മുട്ടിയെ കണ്ടപാടെ മമ്മുട്ടിയോടുള്ള നിലപാട് വ്യക്തമാക്കുന്നതില്‍ ഒരു മര്യാദകേടില്ലേ ?
ബ്ലോഗില്‍ പോസ്റ്റുകളില്‍ പ്രതിപാദിച്ച കാര്യത്തിലപ്പുറം വ്യക്തിയിലേക്കു നീളുന്ന കമന്റുകള്‍
നല്ലതല്ല :)

smitha adharsh said...

നമുക്കു പറയാനുള്ളത് എവിടെയായാലും പറയാല്ലോ..
മമ്മൂട്ടി ബ്ലോഗ് എഴുതുന്നു എന്ന് കേട്ടപ്പോള്‍,ഒരു കൌതുകം തോന്നാതിരുന്നില്ല.
പക്ഷെ,'അക്ഷരങ്ങള്‍' അദ്ദേഹത്തിന് പുത്തരിയല്ലല്ലോ..,മൂപ്പര് പുസ്തകം ഇറക്കിയതല്ലേ..

ഏറനാടന്‍ said...

ബിഗ് സ്ക്രീനില്‍ മമ്മുക്ക ബല്യ സ്റ്റാറാണേയ്..!
ബ്ലോഗ് സ്ക്രീനില്‍ മമ്മൂക്ക പുതുമുഖമാണെയ്..
ഇനിയെത്ര ദൂരം പോണം പോസ്റ്റുകള്‍ തുരുതുരാ
ഇടുവാന്‍ മമ്മൂട്ടിക്ക് സാധിക്കട്ടെ എന്നാശംസിക്കാം..
മലയാളത്തില്‍ ബ്ലോഗാന്‍ തുനിഞ്ഞ ആ നല്ല മനസ്സിന്‌
അഭിവാദ്യങ്ങള്‍..
കമന്റുകളുടെ കൂമ്പാരമല്ലേ അവിടം!
നമ്മളൊക്കെ കമന്റുകള്‍ കാത്തിരുന്ന് കണ്ണില്‍ വെള്ളമൂറി..

അനില്‍@ബ്ലോഗ് said...

അഭിപ്രായം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ അതു ഇവിടെ പോസ്റ്റുചെയ്യും എന്ന ഭീഷണി ഏറ്റായിരിക്കും, ഭൂമിപുത്രി :)

മമ്മൂട്ടി എന്ന താരത്തിനോടുള്ളാ ആരാധനയല്ലെ യഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ അവീടെ നടക്കുന്ന കോലാഹലങ്ങള്‍ക്ക് കാരണം?

ഇതിനേക്കാള്‍ എത്രയോ കാമ്പുള്ള ലേഖനങ്ങള്‍ ബൂലോകത്തു വരുന്നു, നാലോ അഞ്ചോ കമന്റില്‍ ഒതുങ്ങുന്നു അതെല്ലാം.

അപ്പോള്‍ ?

ബിഗ് സ്ക്രീനിലെ മമ്മൂട്ടിയെയാണ് എല്ലാവരും തൊടാന്‍ ചെല്ലുന്നതെന്നര്‍ത്ഥം.

“ഗ്രഹണി പിടിച്ച പിള്ളാര്‍ ചക്കക്കൂട്ടാന്‍ കണ്ടപോലെ “ എന്നു നാട്ടില്‍ പറയും.

നാളെ മോഹന്‍ലാല്‍ പുതിയ തന്ത്രവുമായി വരും എന്നു തീര്‍ച്ചയല്ലെ?

ഏതായാലും ബ്ലോഗ്ഗ് എന്നൊരു സംഗതി ഉണ്ട് എന്നും, കമ്പ്യൂട്ടറില്‍ “മലയാളം“ എഴുതാനാവും എന്നുമുള്ള അറിവ് സാമാന്യജനങ്ങളിലേക്ക് വളരെ പെട്ടന്ന് എത്തിച്ചേര്‍ന്നു എന്നു പറയാനാവും. അത് ഗുണപരമായ മാറ്റങ്ങള്‍ ബ്ലോഗ്ഗിംഗില്‍ ഉണ്ടാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

വെള്ളെഴുത്ത് said...

നമ്മുടെ എക്സൈറ്റ്മെന്റല്ലേ /പരോക്ഷമായ വീരാരാധനയല്ലേ വിമര്‍ശനമാണെങ്കിലും പറയണം എന്ന് ഉടനെ തോന്നുന്നതിനു പിന്നില്‍? വ്യക്തി എന്ന നിലയില്‍ എദ്ദേഹത്തിന്റെ മറ്റു അഭിപ്രായങ്ങള്ക്ക് കാതോര്‍ക്കാം. പക്ഷേ ഒരു സംശയം, മമ്മൂട്ടിയുടെ ബ്ലോഗ് മമ്മൂട്ടി തന്നെയാണോ കൈകാര്യം ചെയ്യുന്നത്? പ്രധാന പോയിന്‍റ്റുകള്‍ പറഞ്ഞു കൊടുക്കുന്നതു വച്ച് , ചിലപ്പോള്‍ അതുപോലും ഇല്ലാതെ മറ്റാരെങ്കിലും എഴുതി മമ്മൂട്ടിയ്ക്കു വേണ്ടി പ്രസിദ്ധീകരിക്കുന്നതായിരിക്കില്ലേ ഇത്? ലക്ഷക്കണക്കിനുള്ള ഫാന്‍ മെയിലുകള്‍ അവര്‍ വായിക്കാറുണ്ടോ? അതിലും ഇക്കാര്യങ്ങളൊക്കെ ആരെങ്കിലും എഴുതിയിട്ടുണ്ടാവുമല്ലോ..മമ്മൂട്ടിയുടെ മഞ്ഞക്കണ്ണട ഉണ്ണിയാണ് എഴുതിയത്. എങ്കിലും ഒരു സന്തോഷം, മമ്മൂട്ടിയെപ്പോലെ ചിലര്‍ പുതിയ കാലത്തിന്റെ മിടിപ്പുകള്‍ തിരിച്ചറിയുന്നതു വലിയ കാര്യം

Kiranz..!! said...

സമയത്തിനു ലക്ഷങ്ങൾ വിലയിടുന്ന മമ്മൂട്ടി 549 കമന്റുകളും മോഡറേറ്റ് ചെയ്തിടാൻ കാണിച്ച ആത്മാർത്ഥത തന്നെ (ഡമ്മി-ഡമ്മി ഇട്ടില്ലെങ്കിൽ ) അദ്ദേഹത്തിനു പുതിയ മാധ്യമമായ ബ്ലോഗിംഗിനോടുള്ള താല്പര്യം കാണിക്കുന്നുണ്ട് ഭൂമിയേച്ച്യേ.ബ്ലോഗിന്റെ സാധ്യതകളേ നല്ലരീതിയിൽ അനുഭവേദ്യമാക്കിക്കൊടുക്കുവാൻ സഹബ്ലോഗരന്മാർക്കും,അത് നന്നായി ഉൾക്കൊള്ളുവാൻ അദ്ദേഹത്തിനും കഴിഞ്ഞില്ലെങ്കിൽ ഇപ്പോൾ നടക്കുന്ന കമന്റോശാനാമഹോത്സവത്തിനു .കോം സൈറ്റിൽ നിന്നു വ്യത്യാസമില്ലെന്ന തിരിച്ചറിയലിന്റെ ദൈർഘ്യമേ ആ ബ്ലോഗിനും ഉണ്ടാവുകയുള്ളു എന്നു കരുതാം.സിനിമ ഒരു ജീവനോപാധിയായതു കാരണം അത് പങ്കുവയ്ക്കാനുള്ള സാധ്യത കുറവാണെന്നും കൂട്ടിക്കോളൂട്ടോ :)

Jithendrakumar/ജിതേന്ദ്രകുമര്‍ said...

ഇപ്പോള്‍ നമ്മൂടെ സൂപ്പര്‍ നായകന്‍മാരുടെ അഭിനയപാടവത്തെ സിനിമക്കു ശരിക്കും ഉപയോഗിക്കാന്‍ കഴിയാതെ പോകുന്നുണ്ടെങ്കില്‍ അതിനു കാരണം അവരെ വിഴുങ്ങുന്ന അവരുടെ താരമൂല്യ(ച്യുതി)മാണ്‌. (ഒരു ഉദ: പണ്ട്‌ നല്ല കഥകളെ സിനിമയാക്കുകയും അതിലെ നായകണ്റ്റെവേഷം അവര്‍ ചെയ്യുകയുമായിരുന്നു പതിവ്‌. ഇന്ന് അവരെ നായകനായിക്കണ്ട്‌ഒരു കഥയെഴുതുകയാണ്‌. ) അങ്ങിനെ നോക്കിയാല്‍ എല്ലാം ഇതിണ്റ്റെഭാഗമായി കാണാം.

OAB said...

നമ്മുടെ ബൂലോകം അറിയാത്ത കുറേയേറെ ആളുകൾ ബ്ലോഗിനെക്കുറിച്ചും മറ്റും ഇങ്ങനെയൊക്കെ കൂടുതൽ അറിഞ്ഞ് തുടങ്ങുന്നതിൽ നമുക്ക് സന്തോഷിക്കാം.

മമ്മുട്ടി എന്ന വ്യക്തിക്കെന്ത് പറയാനുണ്ടെന്ന് നമുക്ക് കാത്തിരിക്കാം.

ലാലേട്ടന്‍ :: Lalettan said...

ഓഹരി വിപണിയും മമ്മൂട്ടിയും

ഭൂമിപുത്രി said...

ചിത്രകാരാ,സൂപ്പർതാരം’പബ്ലിക്ക് പ്രോപ്പെർട്ടി’ ആയിപ്പോയില്ലേ വ്യക്തിയെക്കുറിച്ചല്ലല്ലൊ,നടനെപ്പറ്റിയല്ലേ പറഞ്ഞത്.
അനിലേ,ഞാനും അനിലും അവിടെത്തിക്കിക്കൂടിയ മറ്റുള്ളവരുമൊക്കെ എത്രയോ വർഷങ്ങളായി മമ്മൂട്ടീടെ സിനിമകൾ കണ്ട് കൊണ്ടിരിയ്ക്കുന്നു..തിരക്ക് സ്വാഭാവികം മാത്രം.എല്ലാരും ചെന്ന് സ്വാഗതമറിയിക്കുന്നതിൽ എനിയ്ക്ക് തെറ്റൊന്നും തോന്നീല്ല.

വെള്ളെഴുത്തെ,ഒരു സൂപ്പർതാരത്തെപ്പറ്റി മനസ്സിൽ തോന്നിയ കാര്യം
നേരിട്ടറിയിയ്ക്കാൻ ഒരവസരം കിട്ടിയപ്പോൾ പറഞ്ഞുവെന്നേയുള്ളു.
കിരൺസേ,മമ്മൂട്ടി പറഞ്ഞുകൊടുത്ത് മലയാളത്തിൽ ടൈപ്പ് ചെയ്യിച്ചതാകും.
മോഡറേഷനും മാറ്റാരെങ്കിലുമാകും ചെയ്യുന്നത്.
ഒരു പക്ഷെ,കമന്റുകളൊക്കെ ഒന്നോടിച്ചു നോക്കുന്നുണ്ടാകും.
അഭിപ്രായം പങ്കിടാൻ വന്ന ശീവല്ലഭൻ,ശിവ,കിഷോർ,സ്മിത,ഏറനാടൻ,ജിതേന്ദ്ര,ഓ.എ.ബി.
എന്നിവർക്കും നന്ദി നമസ്കാരം.

ശില്പ said...

മമ്മൂട്ടി എന്ന ചലച്ചിത്രനടനില്‍ നിന്ന് അദ്ദേഹത്തിന്റെ അല്ലെങ്കില്‍ മലയാളസിനിമയുടെ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് ഇതല്ലെന്ന് വ്യസനസമേതം പറയട്ടെ..