ആരുടെ ചിത്രമാണിതെന്ന് മനസ്സിലായല്ലൊ.
Albert Einstein തന്നെയാണൊന്നുറപ്പല്ലേ?
ഇനിയൊന്ന് പതുക്കെ എഴുന്നേറ്റ് കണ്ണെടുക്കാതെ പുറകോട്ട് നടക്കു....
പോട്ടെ............... പോട്ടെ...............
ഒരു 10-15 അടി പോട്ടെ......
ആരാദ്?
Einstein ആണെന്ന് ഇപ്പൊ ഉറപ്പിച്ച് പറഞ്ഞല്ലേയുള്ളു?
മാറ്റിയോ?
സുന്ദരീടെ പേരറിയാല്ലൊ അല്ലേ?
Marilyn Manroe
ബാബൂന് അദ്വൈത സിദ്ധാന്തം മനസ്സിലാക്കിക്കൊടുക്കാനൊരു ശ്രമം
22 comments:
സ്വന്തം കണ്ണിനേപ്പോലും വിശ്വസിയ്ക്കാൻ വയ്യ!
ഭൂമിപുത്രി,
എനിക്കു് മീശയുള്ള Marilyn Manroe-യെ മാത്രമേ കാണാന്‍ പറ്റുന്നുള്ളൂ. മീശയില്ലാതെ കാണണമെങ്കില്‍ ഞാന്‍ ഭിത്തി തുളച്ചു് പുറകോട്ടു് നടക്കേണ്ടിവരും! ഏതായാലും വളരെ നന്ദി. :)
പണ്ടേ എന്റെ ദീർഘ ദൃഷ്ടിക്ക് പ്രശ്നമാണെന്നും പറഞ്ഞൊരു കണ്ണട വെച്ചു. ഇന്നിതാ ദൂരത്ത്ന്ന് നോക്കിയപ്പോൾ ലവളും അടുത്തൂന്ന് നോക്കിയാ ലവനും വരുന്നു. എന്തുവാ ഇത്..?
പിന്നേയ്, ഗ്രേറ്റ് ഇല്ല്യൂഷൻ
കൊള്ളാം.
നടന്ന് കാലു കഴച്ചു. :)
എണ്റ്റമ്മോ, പതിനഞ്ചടിയോ! ഞാന്‍ ബാല്‍ക്കണിയുടെ റെയിലിങ്ങും കഴിഞ്ഞ് താഴെ പോകുമല്ലോ. വീഴ്ത്താനുള്ള ആ പരിപാടി മനസിലിരിക്കട്ടെ.
ഞാൻ പറഞ്ഞെന്ന് വിചാരിച്ച് അന്തോം കുന്തോമില്ലാതെ ആരും പുറകോട്ട് നടന്ന് മറിഞ്ഞുവീഴണ്ട,ബ്രൈൻ മാഞ്ഞ് ബ്യൂട്ടി പ്രത്യക്ഷപ്പെടുന്നവരെ മതി ;->
പറ്റിച്ചല്ലൊ :(
സോറി....എന്റെ മുറിയ്ക്ക് അത്രയൊന്നും വലിപ്പം ഇല്ലാത്തതിനാല്‍ നോ രക്ഷ....
ഭിത്തിയേൽ തട്ടി നിന്നു. മർലിൻ മൺറോയെ കണ്ടില്ല:( നരിക്കുന്നന്റെ കണ്ണടയൊന്നു കിട്ടിയിരുന്നെങ്കിൽ..........
പ്രേതം പ്രേതം :)
കൊള്ളാലോ വീഡിയോണ്
ഞാന്‍ കണ്ടു, മെര്ലിന് അമ്മായിയെ ഞാന്‍ കണ്ടു.. പാതിവഴിയില്‍ ഒരു ചാന്തുപൊട്ടിനെയും കണ്ടു.
പിറകോട്ട് നടക്കാനൊന്നും പറ്റില്ല. കാര്യം പറഞ്ഞു തന്നല്ലോ അതു മതി
ഇതു നല്ല വിദ്യയാണല്ലോ ചേച്ചീ.......
ആള്‍ക്കാരെ പറ്റിക്കാന്‍ എന്തൊക്കെ വഴികള്‍:)
ഓഫീസില്‍ അടുത്ത സീറ്റില്‍ ഇരുന്നവന് എന്നെ ഞെട്ടി നോക്കി, വട്ടു പിടിച്ചോ എന്ന്!
ഞാന്‍ പുറകോട്ടു നടക്കുന്നു, സ്ക്രീനില്‍ നോക്കുന്നു, വീണ്ടും പുറകോട്ടു നടക്കുന്നു. മര്ലിന് മണ്രോയെ മാത്രം കണ്ടില്ല...
ഹും... ഐന്‍സ്റ്റിനെ കൊണ്ട് മെര്ലിന് മണ്‍റോയെ കെട്ടിച്ചാല്‍ , ഉണ്ടാകുന്ന കൊച്ച് വലുതാകുമ്പൊ ഇങ്ങനെയിരിക്കും....
ഈ സംഭവം കൊള്ളാമല്ലോ..........
പിന്നിലേക്ക് നടക്കാനോ?
എനിക്കൊന്നും പറയാനില്ല.
ഗുഡ്.. ഗുഡ്... ആര് കണ്നോന്നടച്ചു നോക്കിയെ... !! :D
lakshmi paranjathe enikum parayanulloo
വീഴാന്‍ പോയെന്നല്ലാതെ മര്ലിന് മന്റോയെ കാണാന്‍ പറ്റിയില്ല.
Post a Comment