രണ്ടുദിവസം മുൻപ് തൽക്കാലത്തേയ്ക്കൊന്ന്
പോസ്റ്റിനൊരു കമന്റിട്ടപ്പോൾ,അതിവിടെ കൂടിയാകട്ടെയെന്ന് വിചാരിച്ചു.
വിശദാംശങ്ങളിൽ ആ കാലത്തോട് നീതിപുലർത്തിയും,നാട്ടുഭാഷയുടെ മധുരം നിലനിർത്തിയുമൊക്കെ തുടരുന്ന സീരിയലിന്റെഹൈലൈറ്റ് മുരളിയുടെ അഭിനയം തന്നെയാൺ.
അമിതാഭിനയത്തിലേയ്ക്ക് വഴുതിവീഴാൻ സാദ്ധ്യത ഏറെയുള്ള
വേഷം,വളരെ ഒതുക്കിയും ശബ്ദനിയന്ത്രണത്തിലൂടെ അത്ഭുതങ്ങൾ സാധിച്ചുമൊക്കെ മുരളി അതിഗംഭീരമാക്കുന്നു.
അത് കാണുമ്പോളൊക്കെ വല്ലാത്ത വിഷമം തോന്നും-ഈ നടനചാതുര്യം മലയാളസിനിമ ഉപയോഗപ്പെടുത്തുന്നില്ലല്ലൊ!
തിലകനും,നെടുമുടിയും മുരളിയുമൊക്കെ സൂപ്പർതാര സർക്കസ്സ്കൂടാരത്തിൽ വെറും കാഴച്ചക്കാരായി മാറിനിൽക്കേണ്ടിവരുന്ന അവസ്ഥ നമ്മുടെ നിർഭാഗ്യമാൺ.
13 comments:
വിടപറയും മുൻപെ..:-)
അഭിനയമികവിൽ മുരളിയെന്നും ഒരത്ഭുതം തന്നെ. പക്ഷെ ആ കഴിവുകൾ വേണ്ടത്ര ചൂഷണം ചെയ്യപ്പെട്ടോ എന്നു സംശയം
സൂപ്പർതാരസർക്കസ് കൂടാരം-ആ പ്രയോഗം കലക്കി.
ചൂടുവെള്ളത്തില്‍ വീണ പൂച്ച ആയതുകൊണ്ട് സീരിയല്‍ കാണാറില്ല. കഴിവുള്ള നടന്മാര്ക്ക് അവിടെയെങ്കിലും രക്ഷ കിട്ടുന്നെങ്കില്‍ നല്ല കാര്യം തന്നെ.നടന്മരുടെ പഴയതും പുതിയതുമായ രണ്ടു തലമുറകളുടെ സാധ്യതകളാണ് മേല്‍പ്പറഞ്ഞ സര്‍ക്കസ് കോമാളികളെല്ലംകൂടി നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഫലമോ, ലവന്മാരെ പേടിച്ചാരും ഈ വഴി നടപ്പീലാ എന്ന മട്ടിലായ തീയേറ്ററുകളും..
ശരിയാണ്. കഴിവുറ്റ ആ നടന്റെ കഴിവുകൾ പൂർണ്ണമായും കണ്ടെത്താൻ നമുക്ക് കഴിഞ്ഞിട്ടില്ല.
ആ പ്രയോഗം കലക്കി.
ശരിയാണ് ചേച്ചീ. അഭിപ്രായത്തോട് യോജിയ്ക്കുന്നു
ശരിയാണ്, തിലകന്റേയും മുരളിയുടേയുമൊക്കെ അഭിനയം കാണുമ്പോള്‍ അത്ഭുതം തോന്നാറുണ്ട് പലപ്പോഴും.
സത്യം... മുരളി ഒരു മികച്ച നടന് തന്നെ, ഒരുപക്ഷെ സൂപ്പര്‍ എന്ന് വിളിക്കപ്പെടുന്ന താരങ്ങളേക്കാള്‍ വലിയ നടന്.
ലോകം തന്നെ അങ്ങിനെയല്ലേ, ഷോബിസ് നയിക്കുന്ന ഈ ലോകത്ത് ഇത്രയേ പ്രതീക്ഷിക്കാനാവൂ. പണ്ട് യുകെയില്‍ നടന്ന ഒരു പോപ്പുലാരിറ്റി സര്‍വേ പ്രകാരം യേശുകൃസ്തു ഇരുപത്തിമൂന്നാം സ്ഥാനത്തായിരുന്നുവത്രെ, ബെക്ഹാമിന്റെയും മഡോണയുടേയും ഒക്കെ എത്രയോ താഴെ.
ഈ നടന്മാര്ക്കിടയിലും താരങ്ങളില്ലേ? മുരളിയും തിലകനും നെടുമുടിവേണുവുമൊക്കെ സ്വഭാവനടന്മാര്ക്കിടയിലെ സൂപ്പര്‍ താരങ്ങളല്ലേ? ഒരു വിധത്തില്‍ ചിന്തിച്ചുനോക്കിയാല്‍ അവര്‍ക്ക് അവരുടെ കഴിവിനൊപ്പമല്ലെങ്കിലും ചെറിയതോതിലെങ്കിലും അംഗീകാരങ്ങള്‍, അവാര്‍ഡായും പൊതുജനപ്രീതിയായും ഒക്കെ ലഭിച്ചിട്ടില്ലേ? അടൂര്‍ ഭാസി, ജഗതി ശ്രീകുമാര്‍ തുടങ്ങിയ നല്ല നടന്മാരെ, അവരുടെ പ്രതിഭയെ, ഹാസ്യനടന്മാരായെങ്കിലും, ജനം മനസിലാക്കിയില്ലേ?
ശങ്കരാടി, ഒടുവില്‍ ഉണ്ണികൃഷ്ണന്, എംഎസ് തൃപ്പുണിത്തറ, കരമന ജനാര്ദ്ദനന് നായര്‍, കൃഷ്ണന്‍കുട്ടി നായര്‍ തുടങ്ങിയവരോ? അവര്‍ക്കെന്തു ലഭിച്ചു, ചില അവാര്‍ഡ് പടങ്ങളിലെ മുഖം കാണിക്കലും അപ്രസക്തമാം വിധം ചെറിയ റോളുകളും അല്ലാതെ? ആര്‍ക്കും ചെയ്യാവുന്ന റോളുകള്‍ പോലും "ഇതിയാള്ക്കല്ലാതെ മറ്റാര്‍ക്കും പറ്റില്ല" എന്ന് തോന്നിപ്പിക്കും വിധം ഭംഗിയാക്കിയിട്ടും അവര്‍ എവിടെയെത്തി?
ദുഃഖത്തോടെ.....
സത്യങ്ങൾക്ക് ആശംസകൾ
എനിക്ക് വളരെ ഇഷ്ട്ടപെട്ട നടനാണ് മുരളി.. നൂറ് ശതമാനം യൊജിക്കുന്നു..അഭിപ്രായങ്ങളോട്..സീരിയലുകള്‍ കാണാറില്ലാത്തത് കൊണ്ട് അതിലെ മുരളിയെ കുറിച്ചറിയില്ല..നന്നായി എന്നു കേട്ടതില്‍ സന്തോഷം
Nannayirikkunnu. Bhavukangal....!
ബിനോയ് പറഞ്ഞത് ഒന്നുകൂടി വിശദമാക്കിപ്പറഞ്ഞാൽ,ഇനി നല്ല സംവിധായകരും അഭിനേതാക്കളുമൊക്കെ
ചെറിയ സ്ക്രീനിലേയ്ക്കാൺ വരേണ്ടത്.കാരണം നല്ല കാഴച്ചക്കാരൊക്കെയിപ്പോൾ വീട്ടിലാൺ.
തീയേറ്ററുകളിലേയ്ക്കവരെയെത്തിയ്ക്കാൻ മാത്രമുള്ള ജീവിതത്തിന്റെ മണം നമ്മുടെ സിനിമകൾക്കില്ലാതായില്ലേ?
(‘വെറുതെയൊരു ഭാര്യ’ഒരു വമ്പൻ ഹിറ്റായിമാറാനുള്ള കാരണം ആരും ഗൌരവമായി പഠിച്ചുകണ്ടില്ല)
അപ്പൂട്ടാ,വിശദമായ കുറിപ്പിന് പ്രത്യേകനന്ദി.
ആപ്പറഞ്ഞ നടന്മാരെയൊക്കെ ശരിയ്ക്കുപയോഗിച്ചത് അന്തിക്കാടാൺ,അല്ലെ?
അഭിപ്രായങ്ങൾ പങ്ക് വെയ്ക്കാൻ വന്ന ലക്ഷ്മി,വികടൻ,പാറുക്കുട്ടി,ശ്രീ,എഴുത്തുകാരി,
വരവൂരാൻ,ഗൌരീനാഥൻ,സുരേഷ് എന്നിവർക്കും ഓരോ സലാം.
Post a Comment